തത്സമയം ഒരു മോഷണം

തീക്കട്ടയിലും ഉറുമ്പ് അരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വഴിയോരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തനെ, ഏതാനും കള്ളന്‍മാര്‍ ചേര്‍ന്ന് കൊള്ളയടിച്ചു.
ദേശീയ ചാനലായ എസ്എബിസി ടെലിവിഷന്‍ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററായ വൂയോ മുകൊയ്ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ജോഹനാസ് ബര്‍ഗിലെ ഒരു ആശുപത്രിയില്‍ സാംബിയ പ്രസിഡന്റ് പരിശോധയ്ക്ക് എത്തിയ വാര്‍ത്ത അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കാമറയ്ക്കു മുന്നിലാണെന്ന യാതൊരു പ്രശ്‌നവും കള്ളന്‍മാരെ അലട്ടിയിരുന്നില്ല. തോക്കുചൂണ്ടി കൊള്ളക്കാര്‍ തന്നോട് മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ടു എന്നാണ് വൂയോ പറഞ്ഞത്. വൂയോ തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കള്ളന്‍മാരെ ഉടന്‍തന്നെ പിടികൂടുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പോസ്റ്റ് ചെയ്തു. ചിത്രീകരണ സംഘത്തിന്റെ കൈയില്‍ നിന്നും ലാപ്‌ടോപും മൊബൈല്‍ഫോണുകളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പോലീസ് അറിയിച്ചു. ജനാധിപത്യത്തിലെ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍ എന്ന് ഈ അവതാരകന് അറിയാം. എന്നാല്‍ നാട്ടിലെ കള്ളന്‍മാര്‍ക്ക് ഇതൊന്നും അറിയില്ലല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















