റഷ്യയില്‍ ഷോപ്പിംഗ് മാളില്‍ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു

റഷ്യയില്‍ ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു. വ്യാഴാഴ്ച റഷ്യയിലെ കസാനിലെ ഷോപ്പിംഗ് സെന്ററിലാണ് തീപിടുത്തം ഉണ്ടായത്. ഷോപ്പിംഗ് മാളിലെ ആദ്യ നിലയിലെ കഫേയില്‍ നിന്നാണ് തീപടര്‍ന്നത്. തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















