ഇറാനില്‍ 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ്; സ്ഥിതീകരണവുമായി കേന്ദ്രസര്‍ക്കാര്‍; ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം പരിഗണനയിൽ
ഇറാനിൽ 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19. സ്ഥിതീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . യുഎഇയിൽ 12 ഇന്ത്യാക്കാർ കൊവിഡ് ബാധിതരാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. യുഎഇയില്‍ എട്ട് ഇന്ത്യക്കാരെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. ഇറ്റലിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്കും കൊവിഡ് ബാധ സ്ഥിതീകരിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ ഇന്ന് 12 പേര്‍ക്കായിരുന്നു പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 153 ആയി ഉയർന്ന് കഴിഞ്ഞു. ഇവരില്‍ 25 വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. 42 പേരിലായിരുന്നു ഇവിടെ കൊവിഡ് സ്ഥിതീക്കരണം നടത്തിയത് . കേരളത്തില്‍ 27 പേര് കൊവിഡ് ബാധിതരാണെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു. ദില്ലിയില്‍ 10 കൊവിഡ് ബാധിതർ ഉണ്ട്. കര്‍ണാടകയില്‍ 13 പേര്‍ക്കായിരുന്നു ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha