ഇന്ത്യ ബലാത്സംഗക്കാരുടെ നാടാണെന്ന ആരോപണത്തിന് മറുപടിയുമായി \'ബ്രിട്ടന്റെ പുത്രിമാര്‍\'

ബിബിസിയുടെ \'ഇന്ത്യാസ് ഡോട്ടര്‍\' ഡോക്യുമെന്ററി കണ്ട ബ്രിട്ടീഷുകാര്‍, ഇന്ത്യ ബലാത്സംഗക്കാരുടെ നാടാണെന്ന് കുറ്റപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ കണക്കുകള്‍ പ്രകാരം, സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെ അപേക്ഷിച്ച് വളരെ പരിതാപകരമാണ് ബ്രിട്ടന്റെ അവസ്ഥ. വിദേശീയരുടെ ആരോപണങ്ങള്‍ക്ക് അതേ തൂക്കത്തിലുള്ള മറുപടിയുമായി ഇതാ ഒരു ഇന്ത്യക്കാരന്‍. \'യുണൈറ്റഡ് കിംഗ്ഡംസ് ഡോട്ടേഴ്‌സ്\' എന്ന പേരില്‍, ബ്രിട്ടണിലെ ബലാത്സംഗങ്ങളുടെ കണക്കുകള്‍ അവതരിപ്പിച്ചുകാട്ടുകയാണ് ഹര്‍വീന്ദര്‍ സിംഗ് എന്നയാള്‍.
ലോകത്ത് ഏറ്റവും അധികം ബലാത്സംഗം നടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രിട്ടണ്‍. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നും ബ്രിട്ടനില്‍ പ്രതിദിനം 250 ഓളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നുമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















