ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു

ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍ നടന്നു. കേപ് ടൗണിലെ ടിഗര്‍ബര്‍ഗ് ആശുപത്രിയിലാണ് ആദ്യമായി ഇത്തരം ഒരു ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടറുമാര്‍ വിജയിച്ചത്. 21 വയസുകാരനായ യുവാവിന്റെ ലിംഗമാണ് മാറ്റി വച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആചാരങ്ങളുടെ ഭാഗമായി ജനനേന്ദ്രിയത്തിന്റെ അഗ്രം മുറിച്ചു കളയുന്ന ചടങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ 21കാരന്റെ ലിംഗം പൂര്‍ണമായും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിച്ചു മാറ്റിയിരുന്നു. ഇയാള്‍ക്കാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടറുമാര്‍ പുതിയ ലിംഗം വച്ചുപിടിപ്പിച്ചത്.
മരിച്ചു പോയ ഒരാളുടെ ലിംഗം അയാളില്‍ നിന്നും മാറ്റി 21കാരന്റെ ശരീരത്തില്‍ ശസ്ത്രക്രിയയിലൂടെ ചേര്‍ക്കുകയായിരുന്നു. സ്‌റ്റെല്‍നെസ്‌ബോഷ് സര്‍വകലാശാലയിലെ ഫ്രാങ്ക് ഗ്രേയ്‌വിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ആഫ്രിക്കയിലെ ആദിവാസികളായ കൗമാരക്കാര്‍ക്കിടിയില്‍ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളില്‍ ജനനേന്ദ്രിയത്തിനുണ്ടാകുന്ന പരിക്കിനെയും അണുബാധയേയും തുടര്‍ന്ന് ഒരോ വര്‍ഷവും നൂറുകണക്കിന് പേരാണ് മരണമടയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















