കോറോണയെക്കാൾ ഭീകരൻ പ്രവാസിക്ക് പൂട്ടിട്ട് സർക്കാർ; പ്രവാസികൾ ഇത് പാലിച്ചില്ലെങ്കിൽ പിന്നെ സംഭവിക്കുന്നത്

ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളാണ് പുലർത്തിപ്പോരുന്നത്. എന്നാൽ ചിലരിൽ നിന്നുണ്ടാകുന്ന നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഒരു നാടിനെത്തന്നെ സംശയനിഴലിൽ എത്തിച്ചിരിക്കുകയാണ്. കാസര്‍ഗോട്ട് കോവിഡ് സ്‌ഥിരീകരിക്കപ്പെട്ടവരിലൊരാള്‍ ഗള്‍ഫില്‍നിന്നു നാട്ടിലെത്തി "നിരീക്ഷണത്തിലാക്കിയത്" രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നിരവധിപ്പേരെയാണ് എന്ന വാർത്ത വന്നതിനു പിന്നാലെ കാസർഗോഡ് അതീവ ഗുരുതരാവസ്ഥയിൽ എത്തിപ്പെട്ടിരിക്കുകയാണ്.
അതോടൊപ്പം തന്നെ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം പൂട്ടിച്ചതും കാസര്‍ഗോട്ട് കാര്യങ്ങള്‍ "വിചിത്ര"മാണെന്നു മുഖ്യമന്ത്രിയെക്കൊണ്ടു പറയിപ്പിച്ചതും ഇയാളുടെ സഞ്ചാരം തന്നെയാണ്. കരിപ്പൂരില്‍ കഴിഞ്ഞ 17-നു വിമാനമിറങ്ങിയ ഇയാള്‍ അന്ന് അവിടെത്തങ്ങിയശേഷമാണ് പിറ്റേന്നു കോഴിക്കോട്ടെത്തിയത്. അവിടെനിന്നു മാവേലി എക്‌സ്‌പ്രസില്‍ കാസര്‍ഗോട്ടേക്ക് പോവുകയുണ്ടായി. തുടര്‍ന്ന് നാട്ടില്‍ നിരവധി കല്യാണങ്ങളിലും സ്വകാര്യചടങ്ങുകളിലും പങ്കെടുക്കുകയുണ്ടായി. മാത്രമല്ല പലയിടത്തും കറങ്ങി. എന്നാൽ ഇയാൾ ക്ലൈമാക്‌സില്‍ ജില്ലയിലെ രണ്ട് എം.എല്‍.എമാരടക്കം നിരവധിപ്പേരെ നിരീക്ഷണത്തിലാക്കേണ്ടിവന്നു.
ഇത്തരത്തിലുള്ള സാഹചര്യം കണക്കിലെടുത്താണു മുഖ്യമന്ത്രി കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതേതുടർന്ന് ജില്ലയിലെ സര്‍ക്കാര്‍ സ്‌ഥാപനങ്ങളെല്ലാം ഒരാഴ്‌ച അടച്ചിടുകയും ചെയ്യുന്നതായിരിക്കും. ആരാധനാലയങ്ങളിലും രണ്ടാഴ്‌ചത്തേക്കു നിയന്ത്രണമേര്‍പ്പെടുത്തി. വ്യാപാരസ്‌ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെയേ പ്രവര്‍ത്തിക്കുകയുള്ളു. ഒപ്പം ക്ലബ്ബുകളും രണ്ടാഴ്‌ച അടച്ചിടണം. ഒരുമിച്ചുള്ള ജുമാ നമസ്‌കാരം ഒഴിവാക്കണം എന്നുതുടങ്ങി നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha