പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്

എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയാണ് അപകടമുണ്ടായത് . ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു ഇത്തരത്തിലൊരു അപകടമുണ്ടായത് . 35 വയസ്സുകാരനാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ബെർഗാമോ വിമാനത്താവളത്തിൽ നിന്നും സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു വിമാനം . ഇതിനിടെ യുവാവ് റൺവേയിലേക്ക് പെട്ടെന്ന് എത്തി. എൻജിനിൽ കുടുങ്ങിയ യുവാവ് തൽക്ഷണം മരിച്ചു. വൊളോത്തിയ കമ്പനിയുടെ എ319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്.
അപകടത്തെത്തുടർന്ന് 2 മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെർഗാമോ വിമാനത്താവള അധികൃതർ വ്യക്തമാക്കി. പത്തൊമ്പതോളം വിമാനങ്ങൾ റദ്ദാക്കി. ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് യുവാവ് റൺവേയിൽ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റൺവേയിൽ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങളിൽ റിപ്പോർട്ട് വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha