സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ...

നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സര്‍വകലാശാലകള്‍ കാവി വത്കരിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം.
കേരളാ സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവര്‍ത്തകരെ കോടതി റിമാന്‍ഡിലാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പുമുടക്കുള്ളത്.
"
https://www.facebook.com/Malayalivartha