മ്യാന്‍മാറിലുണ്ടായ ബോട്ടപകടത്തില്‍ 34പേര്‍ മരിച്ചു

മ്യാന്‍മറില്‍ 216ഓളം യാത്രക്കാരെ കുത്തിനിറച്ച് നീങ്ങിയ ഡബിള്‍ ഡക്കര്‍ ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞ് 34പേര്‍ മരിച്ചു. രഘിന്‍ സംസ്ഥാനത്തെ മ്യയ്ബണ്‍ ദ്വീപിനടുത്താണ് ദുരന്തമുണ്ടായത്. അപകടത്തില്‍പ്പെട്ട 167ഓളം പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചതായി മ്യാന്‍മാര്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചീഫ് മവുങ് മവുങ് ഘിന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കന്പനിയുടെ കടത്ത് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 8.30ഓടെ ക്യയ്ക്ഫ്യു തീരത്തു നിന്നാണ് ബോട്ട് യാത്ര തിരിച്ചത്. 80 കിലോമീറ്ററോളം യാത്ര തുടര്‍ന്നതിനു ശേഷം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















