പാസ്റ്റര്‍ക്ക് വിമാനം വാങ്ങാന്‍ മോഹം; ഊര്‍ജ്ജിത പണപ്പിരിവ്

ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിനു മുന്നില്‍ എളിമയും വിനയവും കാണിച്ച യേശുവിന്റെ വചനം പ്രസംഗിക്കുന്ന പാസ്റ്റര്‍ക്ക് ദൈവവചനം അറിയിക്കാനായി വിമാനം വാങ്ങാന്‍ പൂതി. രണ്ട് ആഢംബര വീടുകളും രണ്ടു റോള്‍സ് റോയ്‌സ് കാറുകളുമടക്കം 27 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള അമേരിക്കന്‍ പാസ്റ്റര്‍ റവ. ക്രെഫ്‌ലോ ഡോളര്‍ പുതിയൊരു പണപ്പിരിവ് യജ്ഞവുമായി രംഗത്തിറങ്ങിയിരിക്കുന്നു. യേശുവിന്റെ വചനം കേള്‍ക്കാനായി കാത്തിരിക്കുന്നവരിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ 65 ദശലക്ഷം ഡോളറാണ് വിലയുള്ള ഗള്‍ഫ്‌സ്ട്രീം ജി 650 സ്വാകാര്യ വിമാനം വാങ്ങാന്‍ പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. മൂന്നൂറ് ഡോളറില്‍ കുറയാത്ത സംഖ്യ ഓരോരുത്തരും സംഭാവന ചെയ്തു സഹായിക്കണമെന്ന് രണ്ട് ലക്ഷം പേരോട് ഇദ്ദേഹം ആവശ്യപ്പെടുന്നു. സ്വന്തം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് അമേരിക്കയിലെ പ്രശസ്തരായ ടെലിവാഞ്ചലിസ്റ്റുകളിലൊരാളായ 53കാരന്‍ റവ. ക്രെഫ്‌ലോ സഹായമഭ്യര്‍ത്ഥിക്കുന്നത്.
സമ്പന്നത മുഖ മുദ്രയാക്കിയ വേള്‍ഡ് ചേഞ്ചേഴ്‌സ് ചര്‍ച്ച് ഇന്റര്‍നാഷണലിന്റെ അധിപനാണ് ഇദ്ദേഹം. വാങ്ങാനിരിക്കുന്ന വിമാനവും ചില്ലറക്കാരനല്ല. ഏറ്റവും വേഗമേറിയ യാത്രാവിമാനമാണ് ഗള്‍ഫ്‌സ്ട്രീം ജി650. ഇതു സ്വന്തമായുണ്ടെങ്കില്‍ ദൈവ വചന പ്രഘോഷണത്തിന് ലോകത്ത് എവിടെ വേണമെങ്കിലും വേഗത്തില്‍ എത്തിച്ചേരാമെന്ന് ഇദ്ദേഹം പറയുന്നു. \'വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ലോകത്ത് യേശു ക്രിസ്തുവിനെ കുറിച്ചും യേശുവിന്റെ മഹത്വത്തെ കുറിച്ചും ഇനിയും കേള്‍ക്കാത്ത ദശലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. ഇവരിലേക്കെത്തിച്ചേരാന്‍ നിങ്ങളുടെ സഹായം ആവശ്യമാണ്,\' പണപ്പിരിവ് സന്ദേശത്തില്‍ പറയുന്നു. അതിസമ്പന്നര്‍ മാത്രമുപയോഗിക്കുന്ന ഈ വിമാനം സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പും വേണ്ടി വരും. 2017നു ശേഷമെ ഇനി പുതിയ ഗള്‍ഫ്‌സ്ട്രീം ലഭിക്കുകയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















