ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂകമ്പം

കിഴക്കന്‍ ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ മലൂകു പ്രവിശ്യയുടെ തലസ്ഥാനമായ ടെര്‍ണേറ്ററിന് 136 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി കടലില്‍ 41 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















