Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന കേന്ദ്രമുള്‍പ്പടെ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സംസ്ഥാനത്തു മരണമടഞ്ഞാല്‍ മൃതദേഹം പോലും മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ... മോര്‍ച്ചറിയില്‍ ഇടമില്ല , മൃതദേഹങ്ങള്‍ പാര്‍ക്കുകളില്‍ മറവ് ചെയ്യും

07 APRIL 2020 10:24 AM IST
മലയാളി വാര്‍ത്ത

ഏറ്റവും ഗതികെട്ട അവസ്ഥയിലാണ് അമേരിക്കന്‍ ജനത ചെന്നെത്തിയിരിക്കുന്നത് ,പ്രത്ത്യേകിച്ചും ന്യൂയോര്‍ക്കിലെ ജനത. മരണ സംഖ്യ അനുദിനം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ,ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന കേന്ദ്രമുള്‍പ്പടെ സ്ഥിതി ചെയുന്ന ഈ അമേരിക്കന്‍ സംസ്ഥാനത്തു മരണമടഞ്ഞാല്‍ മൃതദേഹം പോലും മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത അസ്ഥയാണ് .പൊതുസ്ഥലങ്ങളായ പാര്‍ക്കുകളില്‍ മൃതദേഹം മറവു ചെയ്യാനുള്ള പുതിയ തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടത്.

നിലവില്‍ പതിനായിരത്തിലേറെ മരണമാണ് അമേരിക്കയില്‍ കോവിഡ് രോഗബാധ മൂലം ഉണ്ടായിരിക്കുന്നത് .ഇതില്‍ പകുതിയിലേറെയും ന്യൂയോര്‍ക്കില്‍ നിന്നും മാത്രമുള്ളതാണ് .നിലവില്‍ ഒന്നര ലക്ഷത്തിലധികം രോഗികളാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ളത് .മൊത്തം രോഗബാധിതര്‍ മൂന്നര ലക്ഷം കടന്നിരിക്കുന്ന യു എസ്സില്‍ വാന്‍ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പടെ വേട്ടയാടുകയാണ്.

കൊറോണ വൈറസ് ഏറ്റവും വലിയ തിരിച്ചടികള്‍ സൃഷ്ടിച്ച ന്യൂയോര്‍ക്കില്‍ ദാരുണമായ അവസ്ഥകളാണ് കാണാനാകുന്നത്. ഓരോ ദിവസവും മരണസംഖ്യ കൂടുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ബുദ്ധിമുട്ടുകയാണ് അധികൃതര്‍. ഒന്നര ലക്ഷത്തില്‍പ്പരം ആളുകളെയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ വൈറസ് പിടികൂടിയത്. നാലായിരത്തിലധികം പേര്‍ ഇതിനോടകം മരിച്ചുവെന്ന് 'ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മൂവായിരം മരണവും ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമായിട്ടായിരുന്നുവെന്നും യൂണിവേഴ്സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും അപൂര്‍വമായ ആഘാതമാണ് കോവിഡ് മഹാമാരി ഈ സാംസ്ഥാനത്ത് സൃഷ്ട്ടിച്ചിരിക്കുന്നത് .നിലവില്‍ ന്യൂയോക്കിനേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്ന മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പോലും ഇത്രമേല്‍ ദുരിതം ഉണ്ടായിട്ടില്ല ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ശ്മശാനങ്ങളെല്ലാം ഇപ്പോള്‍ത്തന്നെ ഇടമില്ലാത്ത തരത്തിലേക്കെത്തിയിട്ടുണ്ട്. ഇതോടെയാണ് പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാനായി തെരഞ്ഞെടുത്തിരിക്കുന്നത്.

എന്നാല്‍ പൊതുജനം ഈ തീരുമാനത്തെ അംഗീകരിക്കുന്നതായി സര്‍ക്കാര്‍ അവകാശവാദവും ഉന്നയിച്ചിരിക്കുകയാണ് 'മരിച്ചവരുടേയും അവരുടെ കുടുംബത്തിന്റേയും അന്തസിനോ അഭിമാനത്തിനോ ക്ഷതം സംഭവിക്കാത്ത തരത്തില്‍, മതപരമായ ആചാരങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് തന്നെ സംസ്‌കാരത്തിനുള്ള എല്ലാവിധത്തിലുമുള്ള ഏര്‍പ്പാടുകള്‍ ചെയ്യും. എങ്ങനെയും ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനാണ് പ്രാധാന്യം നല്‍കുന്നത്. കഴിയാവുന്നിടത്തോളം പേരെ രക്ഷപ്പെടുത്തണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടരുകയാണ് എന്നാണ് മേയര്‍ ബില്‍ ദെ പ്ലാസിയോ അഭിപ്രായപ്പെട്ടത് .

നേരത്തെ തന്നെ മരണം ന്യൂയോര്‍ക്കില്‍ 2000 കവിഞ്ഞപ്പോള്‍ മോര്‍ച്ചറികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു .പ്രധാന ആശുപത്രികള്‍ക്ക് പുറമെ പല സ്ഥലങ്ങലും ആശുപത്രികളായി മാറുകയായിരുന്നു. മോര്‍ച്ചറികളില്‍ ഇനിയും മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമില്ലെന്ന് നേരത്തേ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കൊവിഡ് 10 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നീട്ടിവയ്ക്കുന്നത് സുരക്ഷിതമല്ലെന്നും അത് രാജ്യത്തിന് ആപത്കരമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ തീരുമാനവുമായി ഭരണകര്‍ത്താക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (14 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (34 minutes ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (56 minutes ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (1 hour ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (1 hour ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (2 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (2 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (3 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (3 hours ago)

Malayali Vartha Recommends