മഹാമാരിക്ക് മുന്നില്‍ ഇപ്പോഴും പകച്ചു നില്‍ക്കുകയാണ് ചൈനീസ് ജനത... ചൈനയില്‍ കൊവിഡ് വീണ്ടും വന്നേക്കുമെന്ന് ചൈനീസ് പ്രസിഡന്റ

ഒരിക്കല്‍ വീഴ്ത്തിയ മഹാമാരിക്ക് മുന്നില്‍ ഇപ്പോഴും പകച്ചു നില്‍ക്കുകയാണ് ചൈനീസ് ജനത. ലോകത്തെ 200 ലധികം രാജ്യങ്ങളുടെ ഉറക്കവും നഷ്ടപ്പെട്ടു. അപ്പോഴാണ് അടുത്ത ഇടിത്തീ. ചൈനയില്‍ കൊവിഡ് വീണ്ടും വന്നേക്കുമെന്ന് ചൈനീസ് പ്രസിഡന്റ്. 2019 ഡിസംബറില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയ മധ്യചൈനയിലെ വുഹാനില്‍ ഉള്‍പ്പെടെ ലക്ഷണങ്ങളില്ലാത്തവര്‍ക്കും വിദേശത്ത് നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ചൈനയില്‍ കൊവിഡ് 19 വീണ്ടും വന്നേക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറയുമ്പോള്‍ അതിന്റെ സാധ്യതകളിലേയ്ക്ക് വിരല്‍ചൂണ്ടുമ്പോള്‍ ലോകമെങ്ങും ഭീതിയിലാണ്. അതായത് ഇത് ഒരു ഒഴിയാബാധ ആകുമോ. ലക്ഷണങ്ങളില്ലാത്തവര്‍ക്കും വിദേശത്ത് നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഷീയുടെ നടപടി. ലോകമെങ്ങും രോഗം പടരുന്നതിനാല്‍ കൊവിഡിന്റെ രണ്ടാം വരവ് ചൈനയില്‍ ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യുറോ സ്റ്റാന്റിംഗ് കമ്മിറ്റിയിലാണ് ഷി ജിന്‍പിങിന്റെ പ്രസ്താവന.
ചൈനയ്ക്ക് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് ചൈനയില്‍ രണ്ടാം ഘട്ട വ്യാപനമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നത്.
ഇതോടെ ചൈനയില്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ശക്തമാക്കി.
എന്നാല്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും കുറഞ്ഞുവരികയാണ്. മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരുദിവസം കടന്നുപോയതോടെ വുഹാന്‍ പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്നു അടച്ചിടല്‍ പൂര്‍ണമായും നീക്കി. പക്ഷെ ഈ പുതിയ സംശയങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന വീണ്ടും നിലപാട് കടുപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha