Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇങ്ങനെ ചതിക്കരുത് ചൈനയെ പൂട്ടാന്‍ ട്രംപ്, ഇനി സഹകരണമില്ല

11 APRIL 2020 07:11 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെതിരായി ചൈനയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷിയുമായുള്ള ഒരു നല്ല സംഭാഷണം ഇതാ ഇപ്പോള്‍ അവസാനിപ്പിച്ചതേയുള്ളൂ. നമ്മുടെ ഗ്രഹത്തിന്റെ വലിയ ഭാഗങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് വളരെ വിശദമായി തന്നെ സംസാരിച്ചു. കൊറോണയിലൂടെ വളരെധികം കടന്നുപോയ രാജ്യമാണ് ചൈന. വൈറസിനെ കുറിച്ച് വളരെ ശക്തമായ ധാരണ അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. വളരെയധികം ബഹുമാനം

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമേരിക്ക, ചൈന ബന്ധം വീണ്ടും വഷളാവുന്നു. ദിവസവും ചൈനയ്‌ക്കെതിരെയുള്ള ആക്രണങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് മുന്നില്‍ നില്‍ക്കുകയാണ്. ലോകാരോഗ്യ സംഘടന അടക്കം ചൈനയുടെ പക്ഷത്താണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അവര്‍ക്കുള്ള ഫണ്ടുകളും വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചൈനീസ് കമ്പനികളെ അമേരിക്കന്‍ മണ്ണില്‍ നിന്ന് തുരത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

നേരത്തെ കൊറോണവൈറസ് മൂലം മരിച്ചവരുടെ കണക്കുകളില്‍ ചൈന തട്ടിപ്പ് നടത്തിയെന്ന് ട്രംപിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പുറമേ യുഎസ്സിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ആഗോള ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍മാര്‍ ആരോപിച്ചിരുന്നു. ഇത് പൂട്ടിക്കെട്ടാനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ചൈനയെ ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെടുത്താനാണ് യുഎസ് നീക്കം. അതിനുള്ള തുടക്കമാണിത്

ചൈന യുഎസ് കമ്പനികളിലും പ്രതിരോധ മേഖലയിലും കടന്ന് സൈബര്‍ ചാരവൃത്തിക്ക് ശ്രമിക്കുമെന്ന് യുഎസ് വിലയിരുത്തലുണ്ട്. രാജ്യത്തെ സാമ്പത്തിക ഘടനയും അതോടെ തകരുമെന്ന് മുന്നറിയിപ്പുണ്ട്. നേരത്തെ റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ചൈനയ്ക്ക് യുഎസ്സിലെ ടെലിഫോണ്‍ ലൈനുകള്‍, ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍, സെല്ലുല്ലാര്‍ നെറ്റ് വര്‍ക്ക്, സാറ്റലൈറ്റുകള്‍ എന്നിവയില്‍ ആക്‌സസുണ്ട്. അതുകൊണ്ട് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ചൈനീസ് കമ്പനിക്ക് പകരം അന്താരാഷ്ട്ര ആശയവിനിമയത്തിനായി ഗൂഗിളിനെയാണ് യുഎസ് നിയമിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നുള്ള ചൈന ടെലികോം ചൈന യൂനികോണ്‍ എന്നീ ടെലികോം കമ്പനികള്‍ യുഎസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണമെന്നാണ് ആവശ്യം. നിയമ വിഭാഗവും, എഫ്ബിഐയും അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. യുഎസ്സാണ് ചൈന ടെലകോമിന് പ്രവര്‍ത്തിക്കാനാവശ്യമായ പണവും സൗകര്യങ്ങളും നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് യുഎസ് സെനറ്റര്‍മാരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് ട്രംപ്.

അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ നേരത്തെ മറ്റൊരു ചൈനീസ് കമ്പനിയായ ചൈന മൊബൈല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനത്തെ വിലക്കിയിരുന്നു. ഇവരുടെ സേവനം യുഎസ്സില്‍ വേണ്ടെന്ന് വോട്ടെടുപ്പിലാണ് തീരുമാനിച്ചത്. ചൈന യുഎസ്സിന്റെ മണ്ണില്‍ ചാരവൃത്തി നടത്തുന്നുണ്ടെന്നാണ് ആരോപണം. അതിനായി ഈ ടെലികോം കമ്പനികളെ ഉപയോഗിക്കുന്നുണ്ടെന്ന് ട്രംപിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എല്ലാ ചൈനീസ് കമ്പനികളുടെയും ലൈസന്‍സുകള്‍ പുനപ്പരിശോധിക്കാനാണ് തീരുമാനം.

അമേരിക്കയിലെ ന്യൂസ് സര്‍വീസായ വോയ്‌സ് ഓഫ് അമേരിക്കയ്‌ക്കെതിരെയും ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയെ കൊറോണ പ്രതിരോധത്തില്‍ റോള്‍ മോഡലാക്കണമെന്ന് ഇവര്‍ പറഞ്ഞിരുന്നു. വുഹാനില്‍ ഇത് നിയന്ത്രണവിധേയമായതും അവര്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതും നേട്ടമായിട്ടാണ് വോയ്‌സ് ഓഫ് അമേരിക്ക ഉയര്‍ത്തി കാണിച്ചതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. അമേരിക്കയിലെ ജനങ്ങളുടെ പണം ഉപയോഗിച്ച് ഏകാധിപത്യ ഭരണകൂടങ്ങളെയാണ് വോയ്‌സ് ഓഫ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നതെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. എന്നാല്‍ ഇവര്‍ ചൈനയെ സ്ഥിരമായി വിമര്‍ശിക്കുന്ന ന്യൂസ് സര്‍വീസാണ്.

യുഎസ് ചൈന ടെലികോമിനെതിരെ നടത്തുന്ന ഏത് നടപടിയെയും എതിര്‍ക്കുമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. മാര്‍ക്കറ്റ് ഇക്കോണമി തത്വങ്ങളെ ബഹുമാനിക്കാന്‍ അമേരിക്ക പഠിക്കണം. ദേശീയ സുരക്ഷയെ ഇത്രത്തോളം ഇടുങ്ങിയതാക്കുന്നതും, സാമ്പത്തിക വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും തെറ്റായ നയങ്ങളാണെന്ന് ചൈന തുറന്നടിച്ചു. എന്നാല്‍ യുഎസ് ഒരടി പിന്നോട്ടില്ല. ചൈനീസ് ടെലികോമുകളെ ചൈനീസ് സര്‍ക്കാരാണ് നിയന്ത്രിക്കുന്നതെന്ന് യുഎസ്സിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends