Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

അമേരിക്കക്ക് ഇനി ഉയര്‍ത്തെഴുന്നേല്‍പ്പ് ! അമേരിക്കയിലെ പ്രസിദ്ധ പരീക്ഷണ കമ്പനിയായ ഗിലിയഡ് സയന്‍സിന്റെ പരീക്ഷണ മരുന്നാണ് കോവിഡ് രോഗികളില്‍ പരീക്ഷിച്ചിരിക്കുന്നത്, അദ്ഭുതകരമായ രീതിയില്‍ രോഗം ഭേദപ്പെട്ട് വരുന്നതായിട്ടാണ് കണ്ടെത്തല്‍

12 APRIL 2020 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

കോവിഡ്-19 ബാധിച്ച് ലോകത്ത് ഏറ്റവുംകൂടുതല്‍പ്പേര്‍ മരിച്ചത് യു.എസില്‍. മരണസംഖ്യയില്‍ ശനിയാഴ്ച യു.എസ്. ഇറ്റലിയെ മറികടന്നു. ഇതുവരെ 19,666 പേരാണ് യു.എസില്‍ മരിച്ചത്.
യു.എസില്‍ മരിക്കുന്നവരുടെ എണ്ണം അന്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മരുന്ന് കണ്ടു പിടിക്കാന്‍ അമേരിക്ക കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു

അമേരിക്കയില്‍ കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് വിപണിയിലേക്ക് എത്തുന്നു. എന്നാല്‍ അതിന് ചില കടമ്പകളുണ്ട്. ഇത് നിര്‍മിച്ച് വിപണിയിലേക്കെത്താന്‍ ആറ് മാസമെങ്കിലും എടുക്കുമെന്നാണ് സൂചന. എന്നാല്‍ പരീക്ഷണത്തില്‍ ഇത് വന്‍ വിജയകരമായിരിക്കുകയാണ്. അതേസമയം ചൈനയ്ക്കും ഇന്ത്യക്കും മേലെ ഇതോടെ യുഎസ് പരീക്ഷണം എത്തിയിരിക്കുകയാണ്.

അമേരിക്കയില്‍ കോവിഡ് മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ പരീക്ഷണ ഫലം പോസിറ്റീവായിരിക്കുന്നത്. നേരത്തെ ചൈനയുടെ എച്ച്ഐവി മരുന്ന് വന്‍ വിജയമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇവയുടെ സൈഫ് ഇഫക്ട് ഭീകരമായി തുടരുകയാണ്. അതുകൊണ്ട് ഗിലിയഡ് എന്ന ഈ സ്ഥാപനം അമേരിക്കയുടെ തലവര മാറ്റിയിരിക്കുകയാണ്. ഒരു ഡസനോളം മരുന്നുകള്‍ അണിയറില്‍ വേറെയും അമേരിക്കയില്‍ ഒരുങ്ങുന്നുണ്ട്.
ഈ 53 പേരില്‍ പകുതി പേര്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ സ്വീകരിക്കുന്നവരായിരുന്നു. നാല് പേര്‍ക്ക് ഹൃദയസംബന്ധിയായ അസുഖങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്ക് പത്ത് ദിവസത്തോളമാണ് മരുന്ന് നല്‍കിയത്. ഇവര്‍ക്ക് മറ്റ് ചികിത്സയൊന്നും ഫലിക്കില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്. അതുകൊണ്ട് ഇവര്‍ക്ക് അംഗീകൃതമല്ലാത്ത മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കാം. 18 ദിവസം കൊണ്ട് ഇതില്‍ 68 ശതമാനം രോഗികളുടെയും നില മെച്ചപ്പെട്ടിരിക്കുകയാണ്. വെന്റിലേഷനില്‍ ഉണ്ടായിരുന്ന 30 രോഗികളില്‍ 17 പേര്‍ക്ക് ഈ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കും. വന്‍ നേട്ടമാണിത്.

അമേരിക്കയിലെ പ്രസിദ്ധ പരീക്ഷണ കമ്പനിയായ ഗിലിയഡ് സയന്‍സിന്റെ പരീക്ഷണ മരുന്നാണ് കോവിഡ് രോഗികളില്‍ പരീക്ഷിച്ചിരിക്കുന്നത്. അദ്ഭുതകരമായ രീതിയില്‍ രോഗം ഭേദപ്പെട്ട് വരുന്നതായിട്ടാണ് കണ്ടെത്തല്‍. കൊറോണയ്ക്കെതിരെ ചികിത്സ ആദ്യ ഘട്ടത്തിലേക്ക് നീങ്ങാന്‍ പോവുകയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. 53 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളില്‍ ശ്വസന സംബന്ധമായ പ്രശ്നമുള്ള കോവിഡ് രോഗികളിലായിരുന്നു പരീക്ഷണം.

ചികിത്സ നല്‍കിയ രോഗികളില്‍ പകുതി പേര്‍ ആശുപത്രി വിട്ടിരിക്കുകയാണ്. എന്നാല്‍ 13 പേര്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരില്‍ മരണനിരക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വെന്റിലേറ്ററില്‍ ഇരുന്ന 18 ശതമാനം പേരും മരിച്ചു. അതേസമയം റെംഡെസിവിര്‍ എന്ന മരുന്നാണ് നല്‍കിയതെന്ന് ഗിലിയഡ് പറഞ്ഞു. എന്നാല്‍ ഈ മരുന്നില്‍ സംശയം രേഖപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അതേസമയം മരിച്ച രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇവര്‍ മരുന്ന് ലഭിച്ചില്ലെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഉള്ളവരാണെന്ന് വിലയിരുത്തലുണ്ട്.

വളരെ വിലകുറഞ്ഞ മരുന്നാണ് റെംഡിസിവിര്‍. വെറും ഒമ്പത് ഡോളര്‍ മാത്രമാണ് വില. അതേസമയം നിലവില്‍ മലേറിയ മരുന്നാണ് ഇന്ത്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ അതിനെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ ഗിലിയഡിന്റെ മരുന്ന് കൊണ്ട് ട്രംപിന് സാധിക്കും. റെംഡിസിവിറിന് യുഎസ്സിലെ ഡോക്ടര്‍മാരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതുവരെ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ നിന്ന് ഏറ്റവും മികച്ച ഫലം ലഭിച്ചത് ഈ മരുന്നില്‍ നിന്നാണ്. കൊറോണയുടെ വിവിധ വകഭേദങ്ങള്‍ക്കെതിരെ ഈ മരുന്ന് ഉപയോഗിക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ മരുന്ന് ഉപയോഗിച്ച ഒരു ഡസനില്‍ അധികം പേര്‍ക്ക് പലവിധ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുള്ള പരിഭ്രാന്തി, വൃക്കരോഗം, മറ്റ് അവയങ്ങളെ താളം തെറ്റിക്കുക, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ മരണപ്പെടാന്‍ വരെ സാധ്യതയുണ്ട്. അതേസമയം റെംഡിസിവിര്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. പക്ഷേ ഇത് കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കാനാവുമോ എന്ന് വ്യക്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം വിശദമായ പരിശോധനയില്‍ ഇത് വിജയിച്ചാല്‍, ആറ് മാസം കൊണ്ട് ഗിലിയഡിന്റെ മരുന്നുകള്‍ വിപണിയില്‍ സുലഭമാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (29 minutes ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (1 hour ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (2 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (4 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (6 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (6 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (6 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (6 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (8 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (8 hours ago)

Malayali Vartha Recommends