മരണസംഖ്യ കുതിച്ചുയരുന്നു... ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്.... അഞ്ചര ലക്ഷത്തിലേറെ രോഗികളുള്ള യുഎസില്‍ 22,105 പേര് മരിച്ചു, ബ്രിട്ടണില്‍ മരണ സംഖ്യ പതിനായിരവും ജര്‍മനിയില്‍ മൂവായിരവും പിന്നിട്ടു
ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 1,846,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണ സംഖ്യയും കുതിച്ചുയരുകയാണ്. 1,14,101 ജീവനുകള്‍ നഷ്ടമായി. ഞായറാഴ്ച മാത്രം 5000ത്തോളം പേര് മരിച്ചു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. അഞ്ചര ലക്ഷത്തിലേറെ രോഗികളുള്ള യുഎസില്‍ 22,105 പേര് മരിച്ചു. ഇതില്‍ 9000 മരണവും ന്യൂയോര്‍ക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1500ലേറെ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പെയ്നിലും ഇറ്റലിയിലും മരണ നിരക്കില്‍ നേരിയ കുറവുണ്ട്. സ്പെയ്നില്‍ 603 പേരും ഇറ്റലിയില്‍ 431 പേരുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 19,899 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. രോഗബാധിതര്‍ 156,363 പേര്. സ്പെയ്നില്‍ 166,831 രോഗബാധിതരില്‍ 17,209 പേര് മരിച്ചു. ഫ്രാന്‍സില്‍ 14,393 പേരുടെ ജീവന്‍പൊലിഞ്ഞു. ബ്രിട്ടണില്‍ മരണ സംഖ്യ പതിനായിരവും ജര്‍മനിയില്‍ മൂവായിരവും പിന്നിട്ടു. 71000ത്തിലേറെ രോഗികളുള്ള ഇറാനില്‍ മരണം 5000ത്തിലേക്ക് അടുക്കുന്നു. ബെല്‍ജിയത്തില്‍ 3600 പേരും നെതര്‍ലന്‍ഡ്സില്‍ 2737 പേരും മരിച്ചു.
അതേസമയം ലോകത്താകെ രോഗമുക്തരായവരുടെ എണ്ണം 423,311 ആയി. ചൈനയിലാണ് കൂടുതല്‍ രോഗമുക്തര്‍. 13 ലക്ഷത്തിലേറെ പേര് വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 50000ത്തോളം പേരുടെ നില ഗുരുതരമാണ്. അതിനാല്‍തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
"
https://www.facebook.com/Malayalivartha