നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണത്തില്‍ 10 മരണം

നൈജീരിയയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍നോയില്‍ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ബോര്‍നയില്‍ കാമറൂണ്‍ അതിര്‍ത്തിക്കു സമീപമുള്ള ഗാംബോരു നഗരത്തിലാണ് സംഭവം. നൈജീരിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ബോക്കോ ഹറാം ശക്തമായ ആക്രമണം നടത്തുന്നത്.
അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ആക്രമണങ്ങളില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നൈജീരിയയിലെ വടക്കുകിഴക്കന്‍ മേഖലകള്‍ പിടിച്ചെടുത്തിരുന്നു. വിവിധ ആക്രമണങ്ങളില്‍ ഇതുവരെ 13,000 ആളുകള്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേര്‍ ദുരി്തബാധിതരായി തീരുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























