ഫ്രഞ്ച് ഫാഷന്‍ ഹൗസായ ഡിയോറിന്റെ അബാസിഡറാകുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരി; റിയാന്ന

ഫ്രഞ്ച് ഫാഷന്‍ ഹൗസായ ഡിയോറിന്റെ 69 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കറുത്തവര്‍ഗ്ഗക്കാരിയെ അവര്‍ തങ്ങളുടെ മുഖമാക്കി മാറ്റുന്നത്. ഡിയോറിന്റെ സീക്രട്ട് ഗാര്‍ഡന്‍ ക്യാമ്പേനിന്റെ നാലാം പതിപ്പില്‍ പോപ്പ് താരം റിയാന്നയായിരിക്കും പ്രത്യക്ഷപ്പെടുക എന്ന് കമ്പനി അറിയിച്ചു. നേരത്തെ ജെന്നിഫര്‍ ലോറന്‍സ്, നതാലി പോര്‍ട്ട്മാന്‍ തുടങ്ങിയവരായിരുന്നു സീക്രട്ട് ഗാര്‍ഡനിന്റെ പ്രചാരകര്‍.
ഡിയോര്‍ തന്നെ തിരഞ്ഞെടുത്തതില്‍ അതീവ സന്തോഷമുണ്ടെന്ന് ഗുച്ചി, അര്‍മാണി, പൂമ തുടങ്ങിയവരുടെ ബ്രാന്‍ഡ് അബാസിഡറായ റിയാന്ന പറഞ്ഞു. ഡിയോറിന്റെ മുഖമാകുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗകാരി ആകുന്നതില്‍ അഭിമാനിക്കുന്നു എന്ന് അവര്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകത്ത് ഏറ്റവും അധികം ഗാനങ്ങള്‍ വിറ്റതും ഏറ്റവും അധികം ആരാധകരുള്ളതുമായ പാട്ടുകാരില്‍ ഒരാളാണ് റിയാന്ന. റിയാന്നയുടെ 15 കോടി ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങള്‍, എട്ട് അമേരിക്കന്‍ മ്യൂസിക്ക് പുരസ്‌കാരങ്ങള്‍, 22 ബില്‍ബോര്‍ഡ് മ്യൂസിക്ക് പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ റിയാന്ന നേടിയിട്ടുണ്ട്.
മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്‌പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്‌പോട്ടിഫൈയില്‍ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ല്‍ ഫോബ്‌സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























