വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: മരിച്ചയാളെ 14 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു

അമേരിക്കയെയും ലോകത്തെയും ഒരുപോലെ നടുക്കിയ 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ ഒരാളെ 14 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു. ഇതുതുവരെ തിരിച്ചറിയാന്‍ കഴിയാത്തവരില്‍ ഒരാളുടെ വിശദാംശമാണ് അധികൃതര്‍ക്ക് ലഭിച്ചത്. ന്യൂജഴ്‌സ് സ്വദേശി മാത്യൂ ഡേവിഡ് യാര്‍ണെലിനെ (26) ആണ് ന്യുയോര്‍ക്ക് മെഡിക്കല്‍ തിരിച്ചറിഞ്ഞത്.
2001ലും 2002ലും ദുരന്ത ഭൂമിയില്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ച മനുഷ്യാവശിഷ്ടങ്ങളില്‍ ഡി.എന്‍.എ പരിശോധന നടത്തി നിരവധിപേരുടെ വിശദാംശം ശേഖരിച്ചിരുന്നു. അടുത്തകാലത്ത് നടത്തിയ പുതിയ ഡി.എന്‍.എ പരിശോധനയിലാണ് മാത്യു ഡേവിഡിനെ തിരിച്ചറിയാനായത്. 2001 സെപ്തംബര്‍ 11നാണ് അമേരിക്കയുടെ അഭിമാനമായിരുന്ന ഇരട്ട ഗോപുരം അല്‍ ക്വയ്ദ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























