സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ കൗന്‍ യു അന്തരിച്ചു

സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ കൗന്‍ യു(91) അന്തരിച്ചു. ആധുനിക സിംഗപ്പുരിന്റെ ശില്‍പ്പി എന്നറിയപ്പെടുന്ന കൗന്‍, കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത്തെ നിലയിലെത്തിച്ചത് കൗന്‍ യുവിന്റെ ഭരണ നൈപുണ്യവും ദീര്‍ഘദര്‍ശനവുമാണ്.
പ്രാദേശിക സമയം പുലര്‍ച്ചെ 3.18നായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ ഓഫിസ് കൗന്‍ യുവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. 1959ലാണ് ലീ കൗന്‍ യു സിംഗപ്പുരിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.
മലേഷ്യയില്‍നിന്നു വേര്‍പെട്ട സിംഗപ്പുരിനെ സ്വന്തം കാലില്‍ ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങളുടെ നിരയിലേക്കെത്തിക്കാന്‍ മൂന്നു ദശാബ്ദം നീണ്ട കൗന്‍ യു ഭരണത്തിനായി.സിംഗപ്പൂരിലെ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി സ്ഥാപകനായ ലീ, സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തി എന്ന വിശേഷണത്തിനു കൂടി അര്‍ഹനാണ്.
45 ദിവസമായി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൗന്‍ യുവിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസമായി ഏറെ വഷളായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















