കംബോഡിയയില്‍ നൈറ്റ്ക്ലബില്‍ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു

കംബോഡിയയില്‍ നൈറ്റ് ക്ലബിലുണ്ടായ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ചിലര്‍ക്ക് ദുരന്തത്തില്‍ പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊളലേറ്റവരുടെ നില ഗുരുതരമെന്നാണ് അറിയുന്നത്. ബാവറ്റ് നഗരത്തിലെ ക്ലബിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പതിനെട്ടിനും മുപ്പത്തിനാലിനും ഇടയിലുള്ളവര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















