Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഓഡിന്‍ മറക്കില്ലൊരിക്കലും ഈ പിറന്നാള്‍ ദിനം!

25 MARCH 2015 12:30 PM IST
മലയാളി വാര്‍ത്ത.

മറ്റുള്ളവരുടെ ചുണ്ടില്‍ ഒരു ചിരി വിരിയിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അന്നത്തെ ദിവസം സാര്‍ത്ഥകമായി എന്നു വിചാരിക്കാം. ഭൂരിപക്ഷം പേരും അവരവര്‍ക്കു വേണ്ടി മാത്രമായി ജീവിക്കുന്നതിനിടയില്‍ നമ്മുടെയത്ര സന്തോഷമില്ലാത്തവരുടെ ജീവിതങ്ങളെ കുറിച്ചു ചിന്തിക്കുവാനും അവരുടെ ജീവിതത്തെ വ്യത്യാസപ്പെടുത്താന്‍ നമ്മെ കൊണ്ടു ചെയ്യാന്‍ കഴിയുന്ന കൊച്ചു കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്സു കാണിക്കുകയും ചെയ്താല്‍ വസുധൈവ കുടുംബകം അഥവാ ലോകമേ തറവാട് എന്ന ആശയം എത്ര മനോഹരമാണെന്ന് നാം തിരിച്ചറിയും.

കാനഡയിലെ ടൊറന്റോയിലുള്ള ഓഡിന്‍ കാമസ് എന്ന 13 കാരന്‍ പൊതുവേ ഒറ്റയാനാണ്. അസ്‌പെര്‍ജര്‍ സിന്‍ഡ്രോം എന്ന ഓട്ടിസം കാരണം അവന് സുഹൃത്തുക്കളൊന്നും ഇല്ല. സ്‌കൂളിലും സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ അവന്‍ പിന്നോക്കമാണ്. എന്നാല്‍ ഇത്തവണ അവന്റെ പിറന്നാള്‍ ദിനമെത്താറായപ്പോള്‍ അവന് ഒരാഗ്രഹം തന്റെ ക്ലാസിലുള്ളവരെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു പിറന്നാളാഘോഷമായിരിക്കണം ഇക്കൊല്ലത്തേതെന്ന്. അവന്റെ അമ്മ സമ്മതം മൂളി. അങ്ങനെ ക്ലാസിലുള്ള എല്ലാവര്‍ക്കും അവന്‍ ക്ഷണക്കത്തു നല്‍കി. എന്നാല്‍ പിറന്നാള്‍ ദിനമായിട്ടും ആരുടെയും ആശംസകളോ ഒരു പ്രതികരണമോ കാണാതായപ്പോള്‍ അവന് കടുത്ത നിരാശയായി. അവന്റെ അമ്മയ്ക്ക് അത് കണ്ടിട്ട് സഹിച്ചില്ല. അവര്‍ ഉടനെ തന്നെ ഫെയ്‌സ്ബുക്കിലൂടെ ഒരു അഭ്യര്‍ത്ഥന പോസ്റ്റു ചെയ്തു.

തന്റെ മകന് ഇപ്രകാരം ഒരു രോഗമുണ്ടെന്നും അതിനാല്‍ അവനെ എല്ലാവരും കളിയാക്കി ഒറ്റപ്പെടുത്തുകയാണെന്നും, ഇന്നത്തെ പിറന്നാള്‍ ദിനത്തില്‍ അവരെല്ലാവരും അവനെ നിരാശപ്പെടുത്തിയെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. അവനെ സന്തോഷിപ്പിക്കാന്‍ അമ്മയെന്ന നിലയില്‍ ചെയ്യാവുന്നതൊക്കെ താന്‍ ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഓഡിന്‍ രാവിലെ ഉണര്‍ന്നപ്പോഴേ ഒരു ബലൂണ്‍ മഴ ചെയ്യിച്ചുവെന്നും വീട് പിറന്നാളിനായി അലങ്കരിച്ചുവെന്നും ഗിഫ്റ്റും കേക്കുമെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും ക്ലാസിലുള്ളവരാരും ഒരു ആശംസ പോലും അറിയിക്കാന്‍ മിനക്കെടാത്തതിനാല്‍ അവന്‍ വലിയ നിരാശയിലാണെന്നും, അവനെ ഒന്നു സന്തോഷിപ്പിക്കാന്‍ അവന് താന്‍ പുതുതായി വാങ്ങികൊടുത്ത ഫോണിലേയ്ക്ക് ആരെങ്കിലുമൊക്കെ ഒരു പിറന്നാള്‍ ആശംസ അയയ്ക്കുമോ എന്നായിരുന്നു ആ അമ്മ ചോദിച്ചത്.

ഓഡിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള 5000 എസ് എം എസുകളാണ് ഫെയ്‌സ്ബുക്കില്‍ നിന്നും അവനു കിട്ടിയത്. ട്വിറ്ററില്‍ അവന്റെ കഥ വൈറലായി. 11,000 പിറന്നാള്‍ ആശംസയാണ് ട്വിറ്ററില്‍ അവനു കിട്ടിയത്. അതില്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ, ടൊറന്റോ റാപ്‌റ്റേഴ്‌സ് ടീമിലെ ബാസ്‌കറ്റ് ബോള്‍ താരം എലിജ വുഡ് എന്നിവര്‍ വരെ ഉള്‍പ്പെടുന്നു.

ഒടുവില്‍ ആ പ്രദേശത്തുള്ള എല്ലാവരും സഹകരിച്ച് അവന്റെ പിറന്നാള്‍ ദിനം ഉത്സവമാക്കി തീര്‍ത്തു. പിറന്നാള്‍ ആഘോഷം ക്രമീകരിച്ചിരുന്ന സ്ഥലത്ത് അവനെ എത്തിച്ചത് ആഡംബര കാറായ ലിമോസിനിലായിരുന്നു. നൂറു കണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ മക്കളോടൊപ്പം അവിടെ എത്തി. മാധ്യമ പ്രവര്‍ത്തകര്‍, പോലീസ് ഓഫീസര്‍മാര്‍ , അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്ന് അവന്‍ ഒരിക്കലും മറക്കാത്ത ഒരു പിറന്നാള്‍ ദിനം അവനു സമ്മാനിച്ചു.
സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവനാണ് താന്‍ എന്ന ചിന്താഗതിയുമായി ജീവിച്ചിരുന്ന ഒരു കുട്ടിയെ സന്തോഷിപ്പിക്കുവാന്‍ ഇത്രയധികം ആളുകള്‍ തയ്യാറായത് ഇന്നും നമുക്കു ചുറ്റും നന്മ അവശേഷിക്കുന്നുണ്ടെന്ന് കാണിക്കുന്നുവെന്ന് നിറഞ്ഞ മനസ്സോടെ ഓഡിന്റെ അമ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends