Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പണമടക്കാനും ഇനി വാട്ട്സ്ആപ്പ്; ഗൂഗിൾ പേയ്ക്കും പേടിഎമ്മിനും പുതിയ എതിരാളി; വാട്ട്സ്ആപ്പ് പേ മെയ് അവസാനത്തോടെ ഇന്ത്യയിൽ

06 MAY 2020 11:23 AM IST
മലയാളി വാര്‍ത്ത

ഗൂഗിൾ പേയ്ക്കും പേടിഎമ്മിനും പുതിയ എതിരാളിയായി വാട്‌സ്ആപ്പ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. ആപ്ലിക്കേഷന്റെ പേയ്‌മെന്റ് സേവനം മൂന്ന് സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അടുത്ത ഘട്ടത്തിൽ വാട്സാപ്പുമായി സഹകരിക്കും.. നിലവിൽ, വാട്ട്‌സ്ആപ്പ് പേ, ഐസിഐസിഐ ബാങ്ക് വഴി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ അനുവദിക്കുന്നുണ്ട്.

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ നാല് ബാങ്കുകളും വാട്ട്‌സ്ആപ്പുമായി സഹകരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നിരുന്നാലും, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷൻ മൂന്ന് സ്വകാര്യ ബാങ്കുകൾക്കൊപ്പം രാജ്യത്ത് പേയ്‌മെന്റ് സേവനം ആരംഭിക്കുമെന്നാണ് വിവരം. റെഗുലേറ്ററി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുന്ന "ശക്തമായ സുരക്ഷാ ആർക്കിടെക്ചറിൻറെ" ആവശ്യകതയാണ് എസ്‌ബി‌ഐയുടെ കാലതാമസത്തിന് കാരണം.


നിലവിലെ ഘട്ടത്തിൽ ഒന്നിലധികം ബാങ്കുകൾ വഴി ഇടപാടുകൾ അനുവദിക്കുന്ന പ്രധാന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂഗിൾ പേയും ട്രൂകോളറും. യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ പ്രാപ്തമാക്കുന്നതിനായി നാല് ബാങ്കുകളായി ഗൂഗിൾ പേ സഹകരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ, എസ്ബിഐ എന്നിവയുമായാണ് ഗൂഗിൾ പേ സഹകരിച്ചിരിക്കുന്നത്.

റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ വാട്ട്‌സ്ആപ്പ് പൂർണ്ണമായും പാലിച്ചിട്ടില്ലെന്ന് ആരോപിച്ച് ഫെബ്രുവരിയിൽ സർക്കാരിതര സംഘടനയായ (എൻ‌ജി‌ഒ) സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമിക് ചേഞ്ച് (സി‌എ‌എസ്‌സി) സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് പേയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്ന് തുടക്കത്തിൽ 10 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ പദ്ധതി വാട്സാപ്പ് നിർത്തി വച്ചതായാണ് റിപ്പോർട്ട്.
രാജ്യത്ത് പേയ്‌മെന്റ് സേവനം ഘട്ടംഘട്ടമായി ആരംഭിക്കുന്നതിന് വാട്ട്‌സ്ആപ്പ് എൻ‌പി‌സി‌ഐയിൽ നിന്ന് ലൈസൻസ് നേടിയെന്ന് ഈ വർഷം ആദ്യം ഒരു റിപ്പോർട്ട്ഉണ്ടായിരുന്നു.എന്നാൽ ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്നു ഇതുവരെ പുറത്തുവന്നിട്ടില്ല.. 2018 ഫെബ്രുവരിയിൽ ബീറ്റ ടെസ്റ്റിംഗിലൂടെയാണ് ഈ സേവനം ആരംഭിച്ചത്. പ്ലാറ്റ്‌ഫോമിലൂടെ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കാൻ വാട്ട്‌സ്ആപ്പ് ഐസിഐസിഐ ബാങ്കുമായി ധാരണയിലെത്തിയതായാണ് വിവരം. എന്നാൽ പൂർണമായി ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.
വാട്‌സ്ആപ്പ് പേ ഇന്ത്യയ്‌ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും ഫെയ്‌സ്ബുക്കിന് പദ്ധതിയുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ നിരവധി രാജ്യങ്ങളിൽ പേയ്‌മെന്റ് സേവനം ആരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് സിഇഒ മാർക്ക് സക്കർബർഗ് ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends