ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 36.6 ലക്ഷം കടന്നു.... കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍.... യുഎസ്സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 36.6 ലക്ഷം കടന്നു.... കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍.... യുഎസ്സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. രാജ്യത്ത് മരണസംഖ്യ 29427 ആയതായി യുകെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് പറഞ്ഞു. രാജ്യത്തെ ബാധിച്ച ദുരന്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മൂലമുള്ള മരണം ബ്രിട്ടനിലായി. 196,243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ്സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 71,078 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 36.6 ലക്ഷം കടന്നു. 2.57 ലക്ഷം പേര്‍ മരണപ്പെട്ടു. 10.2 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























