Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ചൈനയുടെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ച് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്: പേടിസ്വപ്നമായി ടൈപ്പ് 15 ടാങ്ക്, ചാരക്കണ്ണുമായി ജിജെ-2 ഡ്രോണ്‍

02 JUNE 2020 06:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസില്‍ ചൈനയുടെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട്. 2017-ലെ ദോക്ലാ സംഭവത്തിനു ശേഷം, സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ആയുധങ്ങള്‍ ചൈന കൂടുതലായി വികസിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈപ്പ് 15 ടാങ്ക്, ഇസെഡ്-20 ഹെലികോപ്റ്റര്‍, ജിജെ-2 ഡ്രോണ്‍ എന്നിവയാണ് കൂടുതലായി സജ്ജമാക്കിയിരിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള മേഖലകളില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ ചൈനയ്ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നതാണ് ഈ ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആയുധങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടോ എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. എന്നാല്‍ അതിവേഗത്തില്‍ ഈ ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണു സൂചന. ടൈപ്പ് 15 ടാങ്കും ചൈനയുടെ അത്യാധുനിക വെടിക്കോപ്പായ പിസിഎല്‍-181 ഹവിറ്റ്സറും വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റന്‍ പ്രദേശത്ത് ജനുവരിയില്‍ നടന്ന സൈനികാഭ്യാസത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2018-ലെ ചൈന എയര്‍ഷോയിലാണ് ചൈനീസ് വ്യോമസേന ആയുധസജ്ജമായ ജിജെ-2 ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ചത്. ജിജെ ഒന്നിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറക്കാനും കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനുമുള്ള ശേഷി ഇതിനുണ്ട്. ടിബറ്റ് ഉള്‍പ്പെടെ ഏറെ ഉയരമുള്ള പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീണ്ട അതിര്‍ത്തിയില്‍ പട്രോളിങ്ങിനാണ് ഈ ഡ്രോണ്‍ എത്തിച്ചിരിക്കുന്നത്. 105 എംഎം തോക്കും അത്യാധുനിക സെന്‍സറുകളും സജ്ജമാക്കിയ ടൈപ്പ് 15 ടാങ്കുകളാകട്ടെ മേഖലയില്‍ ശത്രുവിന്റെ കവചിത വാഹനങ്ങള്‍ തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്.

ജനുവരിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ടിബറ്റ് മിലിട്ടറി കമാന്‍ഡ് പ്രത്യേകം സജ്ജമാക്കിയ ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, മിസൈല്‍വേധ സംവിധാനങ്ങള്‍ എന്നിവയാണ് ടിബറ്റന്‍ മേഖലയില്‍ വിന്യസിച്ചിരുന്നതെന്ന് ചൈനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നാലിടത്ത് മുഖാമുഖം നില്‍ക്കുകയാണ്. പാന്‍ഗോങ് തടാകത്തിനു സമീപം മേയ് ആദ്യം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സൈനിക കമാന്‍ഡര്‍മാരും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. സംഘര്‍ഷത്തില്‍ ഇരുഭാഗത്തും സൈനികര്‍ക്കു പരുക്കേറ്റതായാണു റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (17 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (38 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (58 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends