Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

യെമനില്‍നിന്നുള്ള വിമാനങ്ങള്‍ കൊച്ചി വഴി; മുംബൈയിലെത്തിയവരെ വിമാനത്തിലെത്തിക്കും

07 APRIL 2015 08:42 AM IST
മലയാളി വാര്‍ത്ത.

ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍നിന്ന് എത്തുന്ന വിമാനങ്ങള്‍ ഇനി കൊച്ചിയിലിറങ്ങിയ ശേഷമായിരിക്കും മുംബൈയിലേക്കു പോവുകയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.സി. ജോസഫും ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു നേരത്തേ കത്തുനല്‍കിയിരുന്നു.

യാത്രക്കാരില്‍ അധികം പേരും മലയാളികളായതുകൊണ്ട് ആദ്യം കൊച്ചിയില്‍ വിമാനമിറക്കണമെന്ന ആവശ്യം മന്ത്രാലയം ഉടന്‍ അംഗീകരിക്കുകയായിരുന്നു. രൂക്ഷ യുദ്ധം നടക്കുന്ന മേഖലയിലേക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നതിലുണ്ടായ തടസ്സങ്ങള്‍ കാരണമാണ് കഴിഞ്ഞ ദിവസം എത്തിയ വിമാനം മുബൈയ്ക്കു പോയതെന്നു മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. സനായിലെ അല്‍ തോറ ആശുപത്രിയില്‍ അകപ്പെട്ട നഴ്‌സുമാരെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാമെന്നും വിദേശകാര്യ മന്ത്രാലയം ഉറപ്പു നല്‍കി.

പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമില്ലെങ്കിലും \'എക്‌സിറ്റ് പാസ് നല്‍കി അവരെ തിരികെ കൊണ്ടുവരും. മുംബൈയിലെത്തിയവര്‍ക്കു വേണ്ടി നാട്ടിലേക്കുള്ള ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ ഘടിപ്പിക്കാന്‍ റയില്‍വേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ട്രെയിന്‍ യാത്ര അസൗകര്യമായതിനാല്‍ മുംബൈയിലെത്തിയവരെ വിമാനത്തില്‍ ഉടന്‍ നാട്ടിലെത്തിക്കും.

നാട്ടിലേക്കു മടങ്ങാനുള്ള ആദ്യത്തെ അവസരം തന്നെ യെമനിലെ എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്നു മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. കലാപത്തിനു താല്‍ക്കാലിക ശാന്തി ഉണ്ടെന്നു കണ്ട് അവിടെ തുടരുന്നതു സുരക്ഷിതമല്ല. വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ നാട്ടിലേക്കു മടങ്ങുന്നതു പ്രയാസമാകും - മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

അവിടെയുള്ള മൂവായിരത്തോളം മലയാളികളില്‍ 823 പേര്‍ മുംബൈ, കൊച്ചി വിമാനത്താവളങ്ങള്‍ വഴി തിരിച്ചെത്തി. നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെയെങ്കിലും വിമാനത്താവളത്തില്‍ എത്തണം. സനാ വിമാനത്താവളത്തില്‍നിന്നു നാലു വിമാനങ്ങള്‍ ദിവസവും ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. ആശുപത്രികള്‍ നഴ്‌സുമാര്‍ക്കു പാസ്‌പോര്‍ട്ടും ശമ്പള കുടിശികയും നല്‍കുന്നില്ലെന്ന പരാതി ഇന്ത്യന്‍ എംബസി ഇടപെട്ട് ഏതാണ്ടു പരിഹരിച്ചിട്ടുണ്ട്. എക്‌സിറ്റ് വീസ അടക്കമുള്ള കാര്യങ്ങള്‍ക്കു ചെലവാകുന്ന തുക ആശുപത്രി അധികൃതര്‍ വഹിക്കും.

ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രാദേശിക സംഘടനകളുടെ സഹായത്തോടെ ഏതെങ്കിലും വിധത്തില്‍ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതേ സമയം, മുഖ്യമന്ത്രി ഇടപെട്ട ശേഷമാണു മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു ജീവന്‍ വച്ചതെന്നു നാട്ടിലെത്തിയ സനാ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജോയ് വര്‍ഗീസും സനാ കേരള ക്ലബ് മുന്‍ പ്രസിഡന്റ് ടി.വി. പുഷ്‌കരനും പറഞ്ഞു. സദ എന്ന സ്ഥലത്ത് 90 മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവിടെനിന്നു സനായിലെത്തുക ദുര്‍ഘടമാണ്. ഇവരെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ എന്തെങ്കിലും ഏര്‍പ്പാടു ചെയ്യണം - ഫാ. ബിജോയ് പറഞ്ഞു.

നോര്‍ക്ക കണ്‍ട്രോള്‍ റൂം നമ്പരുകള്‍
യെമനില്‍നിന്നു വിളിക്കുന്നവര്‍: 00914712333339.
ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍: 18004253939

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends