ചൈനീസ് ആപ്പുകളുടെ നിരോധനം: ഇന്ത്യ ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന

ഇന്ത്യ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ടാണ് ചൈനയുടെ ഈ പ്രതികരണം.
ഇന്ത്യയിലെ ചൈനീസ് നയതന്ത്ര കാര്യാലയം വാര്‍ത്താക്കുറിപ്പില്‍ സാമ്പത്തിക, വ്യാപാര സഹകരണത്തില്‍ ഇരുപക്ഷത്തുമുളള നേട്ടം മനസിലാക്കി വിവേചനപരമായ നടപടികള്‍ ഇന്ത്യ ഉപേക്ഷിക്കണമെന്നും നീതിപൂര്‍വമായ ബിസിനസ് അന്തരീക്ഷം ഇന്ത്യ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
നിരോധനത്തിനു പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് ആപ് നീക്കം ചെയ്തു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയുള്‍പ്പെടെ ഒരു വിദേശ സര്‍ക്കാരിനും നല്‍കിയിട്ടില്ലെന്നു ടിക് ടോക് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തിയിലെ വീഴ്ചകളില്‍ നിന്നു മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ആപ്പ് നിരോധനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha



























