ഹ്വസോങ് മിസൈല്‍ ഹിരോഷിമ ബോംബിനേക്കാളും ഭീകരന്‍; അതീവ രഹസ്യത്തോടെ സൂക്ഷിച്ചിരിക്കുന്ന ഈ മിസൈല്‍ വിവരങ്ങളാണ് ഉത്തര കൊറിയയെ ആക്രമിക്കുമെന്നു ഭീഷണി മുഴക്കുന്ന ഏതൊരു രാജ്യത്തിനു നേരെയും അജ്ഞാത കേന്ദ്രത്തില്‍ കാത്തിരിക്കുന്നത്

അറുന്നൂറിലേറെ ശക്തമായ മിസൈലുകളും ബോംബറുകളുമുള്ള യുഎസ് സൈനിക ശക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ അന്‍പതില്‍ താഴെ മാത്രം മിസൈലുകളുള്ള ഉത്തര കൊറിയയുടെ സ്ഥിതി പരുങ്ങലിലാണ്. എന്നാല്‍ ഒരു സാങ്കേതികത പോലും നല്‍കരുതെന്ന യുഎന്‍ വിലക്ക് തുടരുകയും യുഎസിന്റെ ഉള്‍പ്പെടെ ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും ലോകത്തെ ഞെട്ടിക്കുന്ന മിസൈല്‍ സാങ്കേതികതയാണ് ഉത്തര കൊറിയ നേടിയെടുത്തിരിക്കുന്നത്. ലക്ഷ്യത്തിലേക്ക് ഒരു ആണവായുധമെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഇപ്പോള്‍ കിമ്മിന്റെ സാമ്രാജ്യത്തിനുണ്ട്.
പ്രകോപനത്തിന്റെ തീപ്പൊരി മതി അത് ആളിക്കത്തിക്കാന്‍. അതീവ രഹസ്യത്തോടെ സൂക്ഷിച്ചിരിക്കുന്ന ഈ മിസൈല്‍ വിവരങ്ങളാണ് ഉത്തര കൊറിയയെ ആക്രമിക്കുമെന്നു ഭീഷണി മുഴക്കുന്ന ഏതൊരു രാജ്യത്തിനു നേരെയും അജ്ഞാത കേന്ദ്രത്തില്‍ കാത്തിരിക്കുന്നത്, സമവായത്തിന് ഉത്തര കൊറിയ മുന്‍കയ്യെടുത്താല്‍ അതില്‍ കിമ്മിന്റെ വാദങ്ങള്‍ക്കു മുന്‍ഗണന ലഭിക്കുന്നതും ഈ രഹസ്യായുധങ്ങളുടെ പിന്‍ബലത്തിലായിരിക്കുമെന്നു നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്താന്‍ ശേഷിയുള്ള ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വസോങ്ങ് പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയെന്നുമുള്ള സമീപകാല വാര്‍ത്തകള്‍ പുതിയ ആശങ്കയ്ക്കു ബലം പകരുകയാണ്. ഉത്തര കൊറിയയുടെ ആയുധ പദ്ധതികള്‍ തകര്‍ക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായിരുന്നു കിമ്മിന്റെ മിസൈല്‍ പരീക്ഷണം. എന്തുതരം ആയുധമായിരിക്കും ഇത്തരം മിസൈലുകളില്‍ ഉത്തര കൊറിയ ഉപയോഗിക്കുകയെന്ന സംശയവും അക്കാലത്തുണ്ടായിരുന്നു. അതിനുള്ള ഉത്തരം 2017 സെപ്റ്റംബറില്‍ ലഭിച്ചു. ഏകദേശം 250 കിലോടണ്‍ ഭാരമുള്ള ആണവായുധമാണ് അന്നു രാജ്യം പരീക്ഷിച്ചു വിജയിച്ചത്. ഹിരോഷിമയില്‍ ജപ്പാന്‍ വര്‍ഷിച്ച അണുബോംബിന്റെ ശേഷി 16 കിലോടണ്‍ മാത്രമായിരുന്നു.
ആയുധശേഷിയിലും അതിനെ ലക്ഷ്യത്തിലെത്തിക്കാനുള്ള സാങ്കേതികതയിലും മുന്നേറിയതോടെയാണ് ഉത്തര കൊറിയ വീണ്ടും ലോകത്തിനു മുന്നില്‍ പ്രധാന പ്രശ്‌നമായി മാറിയത്.എന്നാല്‍ ഉത്തര കൊറിയയില്‍നിന്ന് 6400ലേറെ മൈല്‍ ദൂരെ യുഎസിലേക്ക് എത്താന്‍ ശേഷിയുള്ള മിസൈല്‍ കിമ്മിന്റെ മിസൈല്‍ വിദഗ്ധര്‍ വികസിപ്പിച്ചെടുത്തതായാണു പുതിയ റിപ്പോര്‍ട്ട്. പ്രതിരോധ സംവിധാനങ്ങള്‍ക്കു പോലും പിടിച്ചെടുക്കാനാകാത്ത വിധം, ശബ്ദത്തേക്കാള്‍ പതിന്മടങ്ങു വേഗതയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വികസിപ്പിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഒട്ടേറെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു മിസൈലിന്റെ ഡിസൈനില്‍ ഉത്തര കൊറിയ വിജയം കണ്ടത് 2017ലാണ്. ഏപ്രിലില്‍ തുടര്‍ച്ചയായി മൂന്നു തവണ പരാജയപ്പെട്ടതിനു ശേഷമാണ് മേയില്‍ ഹ്വസോങ് 12ന്റെ വിജയകരമായ വിക്ഷേപണം സാധ്യമായത്. അതിനിടെയാണ് ടയ്‌പോഡോങ് 2 എന്നു പേരിട്ടിരിക്കുന്ന മിസൈലിനെപ്പറ്റിയുള്ള കൂടുതല്‍ വിവരം ഉത്തര കൊറിയ പുറത്തുവിടുന്നത്. 2016ല്‍ സാറ്റലൈറ്റ് വിക്ഷേപണത്തിന് ഉത്തര കൊറിയ ഉപയോഗപ്പെടുത്തി വിജയം കണ്ട യൂന്‍ഹ 3 റോക്കറ്റിന്റെ സാങ്കേതികത ഉപയോഗപ്പെടുത്തിയായിരുന്നു ഇതിന്റെ നിര്‍മാണം. അതായത്, ഏറെ ദൂരത്തേക്ക് മിസൈലിനെ എത്തിക്കാന്‍ തക്ക സാങ്കേതികത ഉത്തര കൊറിയ നേടിയെടുത്തെന്നു ചുരുക്കം.
https://www.facebook.com/Malayalivartha