ചൈനയുടെ ആ 180 കോടി ഡോളര്‍; അമേരിക്കന്‍ സൈനികശേഷിയെക്കാള്‍ ബഹുദൂരം പിന്നിലാണെങ്കിലും ചൈനീസ് നാവിക സേനയുടെ കരുത്ത് അമേരിക്കയോട് കിടപിടിക്കുന്നതാവുന്നതായി നിരീക്ഷകര്‍

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും 180 കോടി ഡോളറാണ് പ്രതിരോധ ബജറ്റിനായി മാറ്റിവച്ചിരിക്കുന്നത്. അമേരിക്കന്‍ സൈനികശേഷിയെക്കാള്‍ ബഹുദൂരം പിന്നിലാണെങ്കിലും ചൈനീസ് നാവിക സേനയുടെ കരുത്ത് അമേരിക്കയോട് കിടപിടിക്കുന്നതാവുന്നതായി നിരീക്ഷകര്‍ പറയുന്നു. യുദ്ധക്കപ്പലുകളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ചൈന. 2018 ല്‍ ചൈനയുടെ അതിര്‍ത്തി രക്ഷാസേനയെ പൂര്‍ണമായും സൈനിക നേതൃത്വത്തിനു കീഴിലാക്കി പ്രസിഡന്റ് . ഇന്ത്യയുടേത് ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലയില്‍ വിന്യസിച്ചിരുന്ന സേനകള്‍ മുമ്പ് പ്രവിശ്യാ കൗണ്‍സിലിന്റെ കീഴിലായിരുന്നു. അതിര്ത്തിയിലെ സൈനികനീക്കം ഉള്‍പ്പെടെ നടപടികള്‍ ദ്രുതഗതിയിലാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
സ്വപ്നത്തിലേക്കുള്ള ഷി യുടെ യാത്രയില്‍ മുഖ്യ പങ്കാളിയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. ആണിതറച്ച ഇരുമ്പു ദണ്ഡും ബേസ്‌ബോള്‍ ബാറ്റുമൊക്കയായി ഇന്ത്യന്‍ സൈന്യത്തിന് നേരെ പ്രാകൃത ആക്രമണം നടത്തിയ ചൈനപ്പട്ടാളം.രാജ്യത്തിന്റെ സൈന്യമെന്നതിനെക്കാള്‍ പാര്‍ട്ടിയുടെ സേന എന്നാണ് പിഎല്‍എ യെ കണക്കാക്കേണ്ടത്. കൂറ് പൂര്‍ണമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ്. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മുഖ്യദൗത്യം. അത് സ്വന്തം ജനതയെത്തന്നെ കൊന്നൊടുക്കിയിട്ടാണെങ്കിലും. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. ലോകത്തിലേറ്റവും വലിയ ഈ പട്ടാളമാണ് ചെനയുടെ മുഖ്യകരുത്ത്. ബെയ്ജിങ് ആസ്ഥാനമായ സെന്‍ട്രല്‍ മിലട്ടറി കമ്മീഷന്‍ ആണ് ചൈനയുടെ പിഎല്‍എയെ നിയന്ത്രിക്കുന്നത്. പ്രസിഡന്റ് ഷി ചിന്‍പിങ് തന്നെയാണ് സിഎംസിയുടെ,അധ്യക്ഷനും. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡില്‍ സൈനിക വേഷത്തിലെത്തിയ പ്രസിഡന്റ് ഷി പറഞ്ഞു, ആക്രമിക്കുന്ന എല്ലാ ശത്രുക്കളെയും' ഉന്‍മൂലനം ചെയ്യാനുള്ള കരുത്തു ചൈനീസ് പട്ടാളത്തിനുണ്ട്. പാര്‍ട്ടിയോട് സമ്പൂര്‍ണ വിധേയത്വം പുലര്‍ത്തണം പട്ടാളമെന്ന് ഷിയ്്ക്ക് നിര്‍ബന്ധമുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഏക സിവിലിയനും ഷി ചിങ് പിങ് തന്നെ. കാര്യമായ ആയുധശേഷിയോ പരിശീലനമോ ഇല്ലാത്ത പട്ടാളെത്ത ആഭ്യന്തര വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിച്ചിട്ടുള്ളത്.
1979ല്‍ വിയറ്റ്‌നാമിനോട് തോറ്റ യുദ്ധമാണ് ഒടുവില്‍ ബാഹ്യശത്രുവുമായി ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങഴ് അരച്ചുകലക്കി പഠിപ്പിക്കുന്ന പരിശീലനം. പൗരന്‍മാര്‍ക്ക് നിര്‍ബന്ധിത സൈനികസേവനം. സൈന്യത്തില്‍ നിന്ന് കാലാവധി തീരും മുമ്പ് ചാടിപ്പോവാന്‍ ശ്രമിച്ചാല്‍ കൊടിയപീഡനം. പക്ഷേ രാജ്യത്തെ ലോകനേതൃപദവിയിലേക്ക് നയിക്കാന്‍ ഇതൊന്നും പോരെന്ന് ഷി ചിങ് പിങ് തിരിച്ചറിഞ്ഞു. എണ്ണത്തില്‍ വലുതാണെങ്കിലും യുദ്ധ ശേഷിയിലും പ്രഹരശക്തിയിലും സൈന്യം മറ്റ് പല ലോകരാജ്യങ്ങളെക്കാള്‍ പിന്നിലാണെന്ന തിരിച്ചറിവില്‍ ഷി അതിവേഗ സൈനിക നവീകരണത്തിന് തുടക്കമിട്ടു. വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന് എന്ന് ആവര്‍ത്തിച്ച് െതളിയിച്ചു ഷി. ആകെയുള്ള 14 രാജ്യങ്ങളില്‍ ഏതാണ്ട് എല്ലാവരുമായും പലതരത്തില്‍ ഏറ്റുമുട്ടി. അത് അയല്‍രാജ്യങ്ങളോട് മാത്രമല്ല, ലോകത്ത് ചൈന വഴക്കുണ്ടാക്കാത്ത രാജ്യങ്ങള്‍ കുറവാണ്.
https://www.facebook.com/Malayalivartha