Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വിദേശ സാമ്പത്തിക സഹായം: ഗ്രീന്‍പീസിനു വിലക്ക്

10 APRIL 2015 09:14 AM IST
മലയാളി വാര്‍ത്ത.

വിദേശനാണയ നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) വ്യവസ്ഥകള്‍ ലംഘിച്ചെന്നു വ്യക്തമാക്കി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ (എന്‍ജിഒ) ഗ്രീന്‍പീസിന് വിദേശത്തുനിന്നു സാമ്പത്തിക സഹായം വാങ്ങുന്നതിനുള്ള റജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ആറുമാസത്തേക്കു റദ്ദാക്കി.

റജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കാന്‍ സംഘടനയോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പു ലഭിക്കുമ്പോള്‍ നിയമോപദേശമനുസരിച്ചു നടപടി സ്വീകരിക്കുമെന്നും തങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കുപ്രചാരണം നടത്തുകയാണെന്നും ഗ്രീന്‍പീസ് വ്യക്തമാക്കി.

പൊതുതാല്‍പര്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെയും ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകവഴി ഗ്രീന്‍പീസ് എഫ്‌സിആര്‍എയിലെ താഴെ പറയുന്ന ചട്ടലംഘനങ്ങള്‍ നടത്തിയതായാണ് ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി ജി. കെ. ദ്വിവേദി ഒപ്പുവച്ച ഉത്തരവില്‍ പറയുന്നത്.

ഉത്തരവില്‍ എടുത്തുപറയുന്നവ ഇവയാണ്:

* 2008-09ല്‍ ഓപ്പണിങ് ബാലന്‍സായുണ്ടായിരുന്ന 6.6 കോടി രൂപ ഓഡിറ്ററുടെ കണക്കില്‍ കാണിച്ചില്ല.
* 2012-14ല്‍ വിദേശത്തുനിന്നുള്ള വരുമാനത്തിന്റെ 50 ശതമാനത്തിലധികം തുക സംഘടനയുടെ നടത്തിപ്പുചെലവിനായി വിനിയോഗിച്ചതു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ്.
* ഗ്രീന്‍പീസുമായി സഹകരിക്കുന്ന ഇന്ത്യന്‍ എന്‍ജിഒകളിലെ പ്രവര്‍ത്തകര്‍ക്കു കോടതി നടപടികള്‍ക്കുള്ള ചെലവ് ഗ്രീന്‍പീസ് വഹിച്ചു.
* വിദേശപ്പണം എഫ്‌സിആര്‍എ റജിസ്‌ട്രേഷന്‍ ഇല്ലാത്ത എന്‍ജിഒയ്ക്കു സര്‍ക്കാരിന്റെ അനുമതിയില്ലാതെ കൈമാറി.
* വിദേശിയായ ഗ്രെഗ് മട്ടിറ്റ് എന്ന സന്നദ്ധ പ്രവര്‍ത്തകനു ശമ്പളം നല്‍കിയ വിവരം സര്‍ക്കാരിനെ അറിയിച്ചില്ല.
* സംഘടനയുടെ ഓഫിസും അതിന്റെ പ്രവര്‍ത്തനവും ചെന്നൈയില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റിയതു സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്.
* സംഘടനയുടെ നിര്‍വാഹക സമിതിയിലെ പകുതിയോ അതിലധികമോ അംഗങ്ങളെ മാറ്റിയതും ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് അയിച് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends