വാര്‍ത്ത വ്യാജം: അഫ്ഗാനിലെ യുഎസ് സൈനികരെ വധിക്കാന്‍ റഷ്യ ഭീകരര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ലെന്ന് ട്രംപ്

അഫ്ഗാനിസ്ഥാനിലുള്ള യുഎസ് സൈനികരെ വധിക്കാന്‍ ഭീകരര്‍ക്ക് റഷ്യ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പു നവംബറില്‍ നടക്കാനിരിക്കെ ട്രംപിന് വലിയ തിരിച്ചടിയാണു പുതിയ വിവാദം. സൈനികരുടെ ജീവന്‍ പണയം വച്ച് ട്രംപ് റഷ്യക്കു മുന്‍പില്‍ മുട്ടുമടക്കിയെന്നും വാര്‍ത്ത സത്യമാണെങ്കില്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ്, അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ താലിബാനുമായി യുഎസ് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ, റഷ്യ യുഎസ് സൈന്യത്തിനെതിരെ ഭീകരരുമായി ഇടപാടു നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
2019 ആദ്യം യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റഷ്യന്‍ പദ്ധതി സംബന്ധിച്ചു നല്‍കിയ വിവരം പ്രസിഡന്റിനെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം അവഗണിച്ചുവെന്നാണു ആക്ഷേപം. എന്നാല്‍, ഏജന്‍സികള്‍ നല്‍കിയ വിവരം സ്ഥിരീകരിക്കാനായില്ലെന്നാണു വൈറ്റ് ഹൗസ് വിശദീകരണം. നിരുത്തരവാദപരവും വാസ്തവ വിരുദ്ധവുമായ ഇത്തരം വാര്‍ത്തകള്‍ രാജ്യത്തിന്റെ രഹസ്യാന്വേഷണ സംവിധാനത്തെ തുരങ്കം വയ്ക്കുമെന്നും വൈറ്റ്ഹൗസ് വക്താവ് കെയ്ലി മകനെനി പറഞ്ഞു
https://www.facebook.com/Malayalivartha