മെക്‌സിക്കോയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു... സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

മെക്‌സിക്കോയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കന്‍ നഗരമായ ഇരപ്വാട്ടോയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.മെക്‌സിക്കന്‍ സിറ്റിസണ്‍ സെക്യൂരിറ്റി സെക്രട്ടറി പെഡ്രോ കോര്‍ട്ടെസ് സാവ്‌ലയാണ് ഇക്കാര്യം അറിയിച്ചത്.
ആയുധധാരികളായ അക്രമി സംഘം വാഹനത്തില്‍ നഗരത്തിലേക്ക് കടക്കുകയും പ്രകോപനമേതുമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് സാവ്‌ല വ്യക്തമാക്കിയത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha