ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക... ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ

ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മൈക് പോംപിയോ പറഞ്ഞു.'ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും ഈ നടപടിയിലൂടെ വര്‍ധിക്കും,' എന്ന് പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ടിക്ടോക്ക്, യുസി ബ്രൗസര്‍ ഹലോ, എക്‌സെന്‍ഡര്‍, യൂക്യാം ഉള്‍പ്പടെയുള്ള ആപ്ലിക്കേഷന്‍സ് കേന്ദ്രം നിരോധിച്ചിട്ടുണ്ട്. ചൈനീസ് ആപ്ലിക്കേഷന്‍സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
"
https://www.facebook.com/Malayalivartha