സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാന്‍ ചൈനയുടെ ശ്രമം...

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറാമെന്നൊക്കെ സമ്മതിച്ചുവെങ്കിലും അത് അത്ര വിശ്വാസത്തിലെടുക്കാവുന്ന ഒരു കാര്യമല്ല . പുതിയ അതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടു ഷീ ഇന്ത്യയിലേക്ക് കണ്ണുനട്ടിരിപ്പാണ് എന്നതില്‍ സംശയമില്ല .
സ്ഥാപിത താല്‍പര്യത്തിനായി രാജ്യങ്ങളുമായി കൂട്ടുകൂടുന്നതും വിട്ടകലുന്നതും പതിവാക്കിയ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാന്‍മറും രംഗത്ത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ചൈനയുടെ അടുത്ത അനുയായിയായിരുന്നു മ്യാന്‍മര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നടത്തുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ മ്യാന്‍മര്‍ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമര്‍ത്താന്‍ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്‍മറിപ്പോള്‍.
മ്യാന്‍മറിലെ ഭീകരസംഘടനകള്‍ക്കുപിന്നില്‍ 'വന്‍ ശക്തി'കളുണ്ടെന്നും ഇവരെ ഒതുക്കാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാന്‍മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങ് അടുത്തിടെ റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈ 'വന്‍ ശക്തി'യെന്നത് ചൈനയാണെന്നാണ് വിലയിരുത്തല്‍.
സൈനിക മേധാവി പറഞ്ഞത് 'അരാകന്‍ ആര്‍മി (എഎ), അരാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ), ചൈനയോടു ചേര്‍ന്നു കിടക്കുന്ന മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകള്‍' എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സോ മിന്‍ തുന്‍ പിന്നീടു വിശദീകരിച്ചു. അരാകന്‍ ആര്‍മിക്കു പിന്നില്‍ 'വിദേശ രാജ്യ'മുണ്ടെന്നും ചൈനീസ് നിര്‍മിത ആയുധങ്ങളാണ് 2019ല്‍ സൈന്യത്തെ ആക്രമിക്കാന്‍ അവര്‍ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ നേരെ വിരല്‍ചൂണ്ടി മ്യാന്‍മര്‍ സംസാരിക്കുന്നത് പതിവല്ല. ഇത്തവണ അങ്ങനെ പുറത്ത് പറയേണ്ടിവരുന്നത് ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കാനാണെന്നു വിലയിരുത്തപ്പെടുന്നു.
നിരോധിക്കപ്പെട്ട താങ് നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ കേന്ദ്രത്തില്‍ 2019 നവംബറില്‍ നടത്തിയ റെയ്ഡില്‍ 70,000 യുഎസ് ഡോളര്‍ മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയില്‍ സര്‍ഫര്‍സ് ടു എയര്‍ മീസൈലുകളും ഉള്‍പ്പെടും. ഈ ആയുധങ്ങള്‍ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നില്‍ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിര്‍മിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജര്‍ ജനറല്‍ തുന്‍ തുന്‍ ന്യി പറഞ്ഞു.
മ്യാന്‍മറിനെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ചൈനയാണ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റു സഹായവും നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ ആശങ്ക രാജ്യം പങ്കുവച്ചിരുന്നു. കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാമെന്നും പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു ഷീയുടെ അന്നത്തെ വാഗ്ദാനം. എന്നാല്‍ ചൈനീസ് ആയുധങ്ങള്‍ ഇവര്‍ക്കു മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കാമെന്ന സാധ്യതയും ഷീ പറഞ്ഞുവച്ചു.
അതേസമയം, തങ്ങളുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിക്കായി ചെറു അയല്‍രാജ്യമായ മ്യാന്‍മറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആര്‍ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാന്‍ ഒരു ബാര്‍ഗെയ്‌നിങ് ചിപ് ആയാണ് ഭീകര സംഘങ്ങള്‍ക്ക് ചൈന സഹായം നല്‍കുന്നതെന്ന നിരീക്ഷണത്തിനും പ്രസക്തിയേറുന്നുണ്ട്.
201617ലെ രോഹിന്‍ഗ്യ വിഷയം രാജ്യാന്തര തലത്തില്‍ മ്യാന്‍മറിന്റെയും രാജ്യത്തിന്റെ നേതാക്കളുടെയും പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാന്‍മറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. അങ്ങനെ ചൈന മ്യാന്‍മറിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടാന്‍ തുടങ്ങി. അങ്ങനെയാണ് ഒബിഒആറുമായി ഷീ മ്യാന്‍മറിലേക്ക് എത്തുന്നത്. പിന്നാലെ ചൈന മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴിയും കൊണ്ടുവന്നു. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘര്‍ഷം നടക്കുന്ന മേഖലകളിലായത് തീര്‍ച്ചയായും യാദൃശ്ചികമല്ല. ഇങ്ങനെ സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാനാണ് ചൈനയുടെ ശ്രമം.
മ്യാന്‍മറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ ചൈന പെടാപ്പാടു പെടുന്നുണ്ട്. ഇതു യാഥാര്‍ഥ്യമായാല്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ ചൈനയ്ക്കു നോട്ടമെത്തും. ഇതുവഴി ഇന്ത്യന്‍ മേഖലയിലും പിടിമുറുക്കാന്‍ ചൈനയ്ക്കാകും. പല പദ്ധതികളില്‍ പണമിറക്കുക വഴി മ്യാന്‍മറിനെ കടക്കെണിയില്‍പ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയില്‍ മ്യാന്‍മര്‍ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന.
പാക്കിസ്ഥാന്‍ ഇന്ത്യയോട് ഭീകരപ്രവര്‍ത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാന്‍മറിനോടു കാണിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മ്യാന്‍മറിന്റെ ഷാന്‍ മേഖലയില്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാന്‍ഡരിന്‍ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മിയെ ചൈന കാര്യമായി പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
മാത്രമല്ല, മ്യാന്‍മര്‍ ഇന്ത്യ അതിര്‍ത്തിയിലെ ചൈനയുടെ യുന്നാന്‍ പ്രവിശ്യയയില്‍ ഇവരെപ്പോലുള്ള സായുധസംഘങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുന്നുണ്ടെന്നതും നേരത്തേ പുറത്തുവന്നിരുന്നു. ഈ സംഘങ്ങള്‍ മ്യാന്‍മറിന്റെ 'നോര്‍ത്തേണ്‍ അലയന്‍സ്' എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലാണു പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉള്‍ഫ, എന്‍എസ്സിഎന്‍ (കെ) സംഘങ്ങളുടേതിനു സമാനമാണ് ഇവരുടെ പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha