മുന്നറിയിപ്പുമായി ചൈന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം സാഹചര്യം വഷളാക്കരുതെന്ന് മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുന്നറിയിപ്പുമായി ചൈന. അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പു നൽകി. സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്ത്യയുമായി നടന്നുവരികയാണ്. അതിനാല്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അപ്രതീക്ഷിതവും അതീവരഹസ്യവുമായി മോദി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയത് വെള്ളിയാഴ്ച അതിരാവിലെയാണ്. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കരേസന മേധാവി മുകുന്ദ് നരവനെയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ലഡാക്കിലെ ലേയില്‍ ആണ് സന്ദര്‍ശനം നടത്തിയത്.
സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കടുപ്പമേറിയ ഭൂപ്രദേശങ്ങളില്‍ ഒന്നാണിത്. കര, വ്യോമസേനാ, ഐടിബിപി ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. അതി ര്‍ത്തിയിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര.
https://www.facebook.com/Malayalivartha