പഠനശേഷം രണ്ടു വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ തുടരാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം രണ്ടു വര്‍ഷം കൂടി ഫ്രാന്‍സിലെ താമസം തുടരാന്‍ അവസരം ലഭിക്കും.
ഉടമ്പടി പ്രകാരം പഠനകാലാവധി അവസാനിച്ചതിനുശേഷം 24 മാസക്കാലം ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിലും തുടരാം. ആദ്യഘട്ടമായി ഇരുന്നൂറ്റിയമ്പത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ട് മാസത്തേക്ക് വിസാ കാലാവധി പുതുക്കി നല്‍കും. തുടര്‍ന്ന് കാലാവധി അവസാനിക്കുന്നതിനിടയില്‍ സെക്കന്റ് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കും. ഇതേ രീതിയിലായിരിക്കും ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും വിസ പുതുക്കുക.
വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനു കാരണമാകുന്ന ഈ തീരുമാനത്തില്‍ മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളന്ദും സംയുക്ത പ്രസ്താവനയിലൂടെ സംതൃപ്തി പ്രകടിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























