നെല്‍സണ്‍ മണ്ടേലയുടെ മകള്‍ മരിച്ചത് കോവിഡ് ബാധ മൂലമെന്ന് സ്ഥിരീകരണം

ജൊഹന്നാസ്ബര്‍ഗില്‍ തിങ്കളാഴ്ച മരിച്ച നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡിസി മണ്ടേല(59) യ്ക്ക് കോവിഡ് -19 ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ഇന്നലെയാണു കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഡെന്‍മാര്‍ക്കിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറായി സിന്‍ഡിസി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാമെങ്കില്‍ 1985-ല്‍ മണ്ടേലയ്ക്കു ജയില്‍ മോചനം അനുവദിക്കാമെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന പി.ഡബ്ല്യു. ബോത്ത വാഗ്ദാനം നല്‍കിയപ്പോള്‍ പിതാവിനുവേണ്ടി മറുപടി നല്‍കിയാണു സിന്‍ഡിസി രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ചത്.
മണ്ടേലയ്ക്ക് ആറു മക്കളാണുള്ളത്. ഇവരില്‍ നാലു പേര്‍ മരിച്ചു. സെമാനി, പുമ്ല എന്നിവരാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മണ്ടേലയ്ക്കു വിന്നിയിലുണ്ടായ മകളാണു സിന്‍ഡിസി.
https://www.facebook.com/Malayalivartha
























