സാമൂഹിക അകലവും ഇല്ല മാസ്കും ധരിച്ചിട്ടില്ല : പാക് താരങ്ങളുടെ ബലിപെരുന്നാള്‍ ആഘോഷത്തെ വിമര്‍ശിച്ച് ആരാധകര്‍

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വളരെ മുൻകരുതലുകൾ സ്വീകരിച്ചാണ് ജനം മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ . സാമൂഹിക അകലം പാലിക്കാതേയും മാസ്ക് ധരിക്കാതേയും ബലിപെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ . ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക് താരങ്ങള്‍ മാഞ്ചസ്റ്ററിലാണ് പെരുന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയായിരുന്നു . എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും പാക് താരങ്ങള്‍ മാസ്ക് ധരിച്ചിട്ടില്ല. മാത്രമല്ല സാമൂഹിക അകലം പാലിക്കാതെ എല്ലാവരും കൂടിച്ചേര്‍ന്നാണ് നില്‍ക്കുന്നത് എന്നതും ശ്രദ്ധേയം..
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകളിലെ താരങ്ങള്‍ ഐ.സി.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുവേണം ഗ്രൗണ്ടിനുള്ളിലും പുറത്തും പെരുമാറേണ്ടത് എന്നിരിക്കെ . ഐ.സി.സിയുടെ നിയന്ത്രങ്ങള്‍ ലംഘിച്ചായിരുന്നു പാക് താരങ്ങളുടെ ആഘോഷമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.നിലവില്‍ ഇംഗ്ലണ്ടില്‍ പരിശീലനത്തിനുള്ള പാക് താരങ്ങള്‍ നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്നാണ് ഇതുവരെ പെരുമാറിയത്. എന്നാൽ ആഘോഷ സമയത്ത് ഇളവുകള്‍ അനുവദിച്ചതായിരിക്കാം എന്നും ചില ആരാധകര്‍ . അഭിപ്രായപ്പെടുന്നു . ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററില്‍ ആദ്യ ടെസ്റ്റ് മത്സരം നടക്കും. മൂന്നു വീതം ടെസ്റ്റും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്ബരയിലുള്ളത്. ഏതായാലും മത്സരത്തിനായി കാണികൾ കാത്തിരിക്കു കയാണ്.
https://www.facebook.com/Malayalivartha



























