ടിക് ടോക്കിനെ നിരോധിക്കാനുള്ള അധികാരം എനിയ്ക്കുണ്ട്; ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്കയും

ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി
ഇപ്പോഴിതാ ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്കയും. നിരോധനം സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിക് ടോക്കിന്റെ യു.എസിലെ പ്രവര്‍ത്തനം വില്‍ക്കണമെന്ന് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിനോട് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായ സാഹചര്യത്തിലാണ് നിരോധനം സംബന്ധിച്ച തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിലും ട്രംപ് നല്‍കിയിരുന്നു.
" ടിക് ടോക്കിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ പോകുകയാണ്. ശനിയാഴ്‌ച ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാകും. ടിക് ടോക്കിനെ നിരോധിക്കാനുള്ള അധികാരം എനിയ്ക്കുണ്ട്" - വെള്ളിയാഴ്ച ട്രംപ് പറഞ്ഞു.
പൗരന്മാരുടെ വിവരങ്ങള്‍ ടിക് ടോക്ക് മുഖേനെ ചോര്‍ത്തപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക്ക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുമ്ബ് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനും ടിക് ടോക്ക് നിരോധിക്കാനൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha



























