ഇന്ത്യയുടെ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും; പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

പാകിസ്ഥാനി മാദ്ധ്യമമായ 'ഡോണി'ന്റെ വാര്‍ത്താ ചാനല്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതായി. റിപ്പോർട്ട്പാകിസ്ഥാന്‍ സമയം, ഇന്നുച്ചയ്ക്ക് മൂന്നര മണിയോട് അടുപ്പിച്ചാണ് വാര്‍ത്താ ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. വാര്‍ത്താ ചാനല്‍ പരസ്യം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നപ്പോഴാണ്, ചാനല്‍ കണ്ടുകൊണ്ടിരുന്നവരെ ഞെട്ടിച്ചുകൊണ്ട് ടി.വിയില്‍ ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത്.
പതാകയോടൊപ്പം പരസ്യത്തെ മറച്ചുകൊണ്ട് 'ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ' എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ എത്ര നേരത്തേക്കാണ് ഇന്ത്യന്‍ പതാക ചാനലില്‍ കാണിച്ചതെന്നോ ചാനല്‍ പഴയ നിലയ്ക്ക് സംപ്രേക്ഷണം നടത്താന്‍ ആരംഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ വെളിവായിട്ടില്ല.
ചാനലില്‍ ഇന്ത്യന്‍ പതാക വന്നത് ശ്രദ്ധയില്‍ പെട്ട നിരവധി പേര്‍ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. സംഭവത്തെ കുറിച്ച് 'അടിയന്തര അന്വേഷണം' ആരംഭിച്ചിട്ടുണ്ടെന്ന് 'ഡോണ്‍' മാദ്ധ്യമസ്ഥാപനം ട്വിറ്റര്‍ വഴി അറിയിച്ചു.
https://www.facebook.com/Malayalivartha



























