യു.എന്നില്‍ പാക്കിസ്ഥാനെ നിര്‍ത്തിപൊരിച്ച് ഇന്ത്യ; ഭീകരെ സൃഷ്ടിക്കുന്നതില്‍ പാക്കിസ്ഥാന്‍ നേരിട്ട് പങ്കുവഹിക്കുന്നു; പാക്കിസ്ഥാന്റെ ഭീകരവാദ ബന്ധം ഇമ്രാന്‍ ഖാനും അംഗീകരിച്ചത്; ടി.എസ് തിരുമൂര്‍ത്തി എന്ന ഇന്ത്യയുടെ തുറപ്പുഗുലാല്‍ പണി തുടങ്ങി

പാക്കിസ്ഥാന്റെ ഭീകരബന്ധം യു.എന്നില്‍ തുറന്ന് കാട്ടി ഇന്ത്യ. പാകിസ്ഥാന്‍ ഭീകരവാദികളുടെ നാഡീകേന്ദ്രമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞത്. ഏതാണ്ട് 40000 ഭീകരര്‍ തന്റെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെ സമ്മതിച്ച കാര്യമാണ്. ഇതു പാക്കിസ്ഥാന്‍ ഭീകരെ സൃഷ്ടിക്കുകയാണെന്നതിന് തെളിവാണ്. പിടികിട്ടാപുളളികളായ പല ഭീകരവാദികളും പാകിസ്ഥാനിലാണുളളത് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സയ്യിദ് അക്ബറുദ്ദീന് പകരക്കാരനായി ഏപ്രില്‍ മുതലാണ് ടി.എസ് തിരുമൂര്‍ത്തി ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായി എത്തുന്നത്.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന തീവ്രവാദ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ലഷ്‌കര്‍ഇതൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ ഇവിടെയാണ്. അല്‍ഖ്വയിദയുടെയും ഐഎസിന്റെയും നേതൃത്വം വഹിക്കുന്നവരുടെ ഉത്ഭവം പാകിസ്ഥാനില്‍ നിന്ന് തന്നെയാണ്. ഐ.എസ് പോലുളള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ 26മത് റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു തിരുമൂര്‍ത്തി. റിപ്പോര്‍ട്ട് പ്രകാരം ഇത്തരം സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും ഫണ്ടു ലഭിക്കുന്നകാര്യം വ്യക്തമാണ്.
ഇന്ത്യയുമായുളള പ്രശ്‌നങ്ങള്‍ അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ശേഷം ഇന്ത്യ കശ്മീരില്‍ കൊണ്ടു വന്ന വികസനങ്ങള്‍ അത് യു.എന്നിന്റെ ശ്രദ്ധയില്‍ നിന്നും മാറ്റാന്‍ പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും നടക്കില്ലെ. ജമ്മുകശ്മീരുമായി ബന്ധപ്പെട്ടുള്ളകാര്യത്തില്‍ അത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഉഭയകക്ഷി വിഷമാണെന്ന് ചൈന ഒഴികെയുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളതാണ്. 1965ന് ശേഷം ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചയൊന്നും നടന്നിട്ടുമില്ല. യു എന്‍ സെക്രട്ടറി ജനറല്‍ പോലും പാകിസ്ഥാന്‍ 1972ലെ ഷിംല കരാര്‍ പാലിച്ചില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് സ്ഥിതിയെ കുറിച്ച് പാകിസ്ഥാന്‍ തെറ്റായ വിവരങ്ങള്‍ ലോകത്ത് പറഞ്ഞുപരത്തുകയാണെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























