ലെബനനിലെ ബെയ്‌റൂട്ടില്‍ ഉണ്ടായ അത്യുഗ്ര സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി ഉയര്‍ന്നു.... 3,000ത്തിലേറെ പേര്‍ക്ക് പരിക്ക്, ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെയുണ്ടായി, കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തില്‍ ചിന്നിച്ചിതറി, നഗരത്തിലുള്ള നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് വിവരം

ലെബനനിലെ ബെയ്‌റൂട്ടില്‍ ഉണ്ടായ അത്യുഗ്ര സ്‌ഫോടനത്തില്‍ മരിച്ചവരുടൈ എണ്ണം 73 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നക്കുമെന്നാണ് വിവരം. സ്‌ഫോടനത്തില്‍ 3,000ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ദുരന്തം നേരിടാന്‍ ലെബനീസ് പ്രധാനമന്ത്രി ഹസന്‍ ദയാബ് സൗഹൃദരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തില്‍ ചിന്നിച്ചിതറി.
2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്. ഹരീരി ഉള്‍പ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഷിയാ മുസ്ലിം മൂവ്‌മെന്റ് ഹെസ്ബുല്ലയില്‍പെട്ട നാലുപേര്‍ നെതര്‍ലന്‍ഡ്‌സിലെ കോടതിയില്‍ വിചാരണ നേരിടുകയാണ്. സ്‌ഫോനമുണ്ടായതിന്റെ തൊട്ടുപിന്നാലെ ആകാശത്ത് ഭീമന്‍ അഗ്‌നിഗോളം രൂപപ്പെട്ടിരുന്നു. നഗരത്തിലുള്ള നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് വിവരം.
https://www.facebook.com/Malayalivartha



























