അമേരിക്കയുടെ എല്ലാവിധ സഹായങ്ങളും ലെബനന് ലഭ്യമാക്കും; ലെബനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി ട്രംപ്

ലെബനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്ക. ഇത് ഒരു ആക്രമണമാണെന്ന് വിശ്വസിക്കുന്നതായും വ്യവസായമേഖലയിലെ സ്ഫോടനമാണെന്ന വാദത്തിൽ ഭരണകർത്താക്കൾക്കിടയിൽ തന്നെ വിരുദ്ധാഭിപ്രായമാണ് കാണാനാകുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനംം രേഖപ്പെടുത്തുന്നുവെന്നും സംഭവത്തിൽ ഇരകളായവർക്കൊപ്പം തങ്ങളുടെ പ്രാർഥനകളുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ലെബനനുമായി മികച്ച ബന്ധമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും, അമേരിക്കയുടെ എല്ലാവിധ സഹായങ്ങളും ലെബനന് ലഭ്യമാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം അപകടത്തിൽ മരിച്ചവരുടൈ എണ്ണം 73 ആയി ഉയർന്നിട്ടുണ്ട്. ഗുരുതരവാസ്ഥയിലും അല്ലാതെയുമായി 3000 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha



























