സ്ഫോടനത്തിന് ഉത്തരവാദികളായവർ കനത്ത വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ലെബനൻ പ്രധാനമന്ത്രി ഹസൻ ദയബാൺ

ലേബനിലെ ബെയ്റൂട്ട് നഗരിയിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവർ കനത്ത വില നൽകേണ്ടി വരുമെന്ന് ലെബനൻ പ്രധാനമന്ത്രി ഹസൻ ദയബാണിന്റെ മുന്നറിയിപ്പ്. 2014 മുതലുള്ള അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന വെയർഹൗസിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉൾപ്പെടെ അന്വേഷണത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയില്ല. സ്ഫോടനത്തെ മഹാദുരന്തം എന്നു വിശേഷിപ്പിച്ച അദ്ദേഹം, ലബനനെ സ്നേഹിക്കുന്ന എല്ലാ രാജ്യങ്ങളോടും ആപത്ഘട്ടത്തിൽ കൂടെ നിൽക്കാനും ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha



























