അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ സംസ്‌കാരം ഇന്ന് നടക്കും.... സഹപ്രവര്‍ത്തകര്‍ മെറിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മാതാപിതാക്കള്‍ നിറമിഴികളോടെ കണ്ടു , സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നല്‍കി

അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയി(27) യുടെ സംസ്‌കാരം ഇന്ന് 11 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 08.30) താമ്ബ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ നടത്തും. മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതു മൂലമാണു നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു പറയപ്പെടുന്നു. മെറിന്റെ ഭൗതികദേഹം ഇന്നലെ മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു . ഫ്ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണു സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കണ്ണീരോടെ യാത്രാമൊഴി നല്‍കി . ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ക്നാനായ വോയിസ് ടിവി വഴി ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്തു.മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ റ്റാംപയിലുണ്ട്.
മെറിന് അമേരിക്കയില്‍ സഹപ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു മാതാപിതാക്കള്‍ നിറമിഴികളോടെ കണ്ടു. മെറിന്റെ പിതാവ് ജോയി,അമ്മ മേഴ്സി എന്നിവര്‍ക്കൊപ്പം മടിയില്‍ ഇരുന്ന് മകള്‍ നോറ അമ്മയുടെ ചലനമറ്റ ശരീരം പെട്ടിയില്‍ കിടക്കുന്നത് കണ്ടു. എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് മനസിലായില്ലെങ്കിലും തന്റെ പ്രിയപ്പെട്ട അമ്മ ഇനി ഒരിക്കലും തന്നെ കാണാന്‍ വരില്ലെന്ന സത്യം പോലും ആ കുഞ്ഞിനറിയില്ല.
"
https://www.facebook.com/Malayalivartha



























