കോവിഡ് മഹാമാരിക്കിടയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പരസ്പര സഹായമനസ്കത അഭിനന്ദനീയം -അംബാസഡര്‍

കോവിഡ് മഹാമാരിക്കിടയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പരസ്പര സഹായമനസ്കത അഭിനന്ദനീയമാണെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹോദരന്മാരുടെ ദുരിതമകറ്റുന്നതില്‍ ഇന്ത്യന്‍ സമൂഹം ശ്ലാഘനീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായതിന് ശേഷം ഇന്ത്യന്‍ സമൂഹത്തോടുള്ള ഡോ.മിത്തലി െന്റ ആദ്യ അഭിസംബോധന കൂടിയായിരുന്നു ഇത്.
ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ഉഭയകക്ഷി-സൗഹൃദ ബന്ധത്തി െന്റ വിശാലതയും ദൃഢതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂത്തി െന്റ ക്ഷേമത്തിനായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിയാര്ജിച്ചുവരുകയാണ്. ഈ ബന്ധത്തി െന്റ നട്ടെല്ലായി വര്‍ത്തിക്കുന്നത് ഇവിടത്തെ ഇന്ത്യന്‍ സമൂഹമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുന്നതിനും പുരോഗതി പ്രാപിക്കുന്നതിനും തറക്കല്ല് പാകിയത് ഇന്ത്യന്‍ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കുന്നതിനിടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ താന്‍ കണ്ടിരുന്നു. അദ്ദേഹത്തിന് ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് വലിയ മതിപ്പാണ്. ഖത്തറി െന്റ വളര്‍ച്ചക്ക് ഇന്ത്യന്‍ സമൂഹം നല്കിയ സംഭാവനകള്‍ അമീര്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയെന്നും അംബാസഡര്‍ പറഞ്ഞു. കോവിഡ്-19 സൃഷ്ടിച്ച വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിന് ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി ഒരു ശരീരത്തെ പോലെയാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സമൂത്തി െന്റ ഈ നിസ്വാര്‍ഥ സേവനം നിരാലംബരായ നമ്മുടെ സഹോദരങ്ങള്‍ക്ക് ഏറെ ആശ്വാസമായി. ലോകത്തിന് മുന്നില്‍ നമ്മുടെ ശക്തി നാം കാണിച്ചുകൊടുത്തു. ഒരുമിച്ച് അടിപതറാതെ പരസ്പരം സഹായിച്ച് നാം മുന്നേറിയത് ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യന്‍ സമൂഹത്തെ മാത്രമല്ല, ഖത്തറിലെ ദുരിതമനുഭവിക്കുന്ന മറ്റു സമൂഹങ്ങള്‍ക്കും നാം കൈത്താങ്ങായിരിക്കുകയാണ്. ഇന്ത്യയുടെ വസുധൈവകുടുംബകം എന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കോവിഡ്-19 കാരണം ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം സാധ്യമാക്കുന്നതിന് പിന്തുണ നല്കിയ ഖത്തര്‍ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട എയര്‍ ബബിള്‍ കരാറില്‍ ഖത്തറും ഇന്ത്യയും ഒപ്പുവെച്ചത് നേട്ടമാണെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെ പറഞ്ഞു.
ആഗസ്റ്റ് 15ന് രാവിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസിയില്‍ നടത്തി. കോവിഡ്-19 പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഒാണ്‍ലൈന്‍ വഴിയായിരുന്നു പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അവസരം. ദേശീയഗാനാലാപനം നടത്തി. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ വായിച്ചു.
https://www.facebook.com/Malayalivartha



























