ബൈഡനും കമലയും ജയിക്കുക എന്നത് അപകടമുള്ള കാര്യമാണ്; ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

അമേരിക്കൻ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ജോ ബൈഡനും കമല ഹാരിസും ഒരു കാരണവശാലും ജയിക്കാൻ അർഹരല്ലെന്നും അവർ ജയിച്ചാൽ രാജ്യം മറ്റൊരു വെനസ്വേല ആയി മാറുമെന്നും അദ്ദേഹം ആഞ്ഞടിക്കുകയായിരുന്നു.
ബൈഡനും കമലയും ജയിക്കുന്ന എന്നത് ഏറെ അപകടമുള്ള കാര്യമാണ്. അതേക്കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല. റിപ്പബ്ലിക്കൻ തന്നെയാണ് വിജയിക്കുക. തെരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തിൽ അട്ടിമറിക്കപ്പെട്ടാൽ മാത്രമേ റിപ്പബ്ലിക്കൻസ് തോൽക്കുകയുള്ളു.- ട്രംപ് കൂട്ടിച്ചേർത്തു.
അധികാരത്തിലേറിയ നാൾ മുതൽ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ചൈന, ക്യൂബ, ബൊളീവിയ, വെനസ്വേല എന്നീ രാജ്യങ്ങളുടെ നയങ്ങൾക്കും നിലപാടുകൾക്കും എതിരാണ്. ഇക്കാര്യം പരസ്യമായി തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























