മോഷണ ശ്രമം ചെറുക്കുന്നതിനിടെ ജിദ്ദയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മോഷണ ശ്രമം ചെറുക്കവെ മലയാളി യുവാവ് ജിദ്ദയില്‍ കുത്തേറ്റ് മരിച്ചു. കൊടുവള്ളി കത്തറമ്മല്‍ എരഞ്ഞോണ ആലപ്പുറായില്‍ യൂനുസ് (26) ആണ് കൊല്ലപ്പെട്ടത്. ടാക്‌സി വാഹനം ഓടിക്കാറുള്ള യൂനുസ് ജിദ്ദ ഹയ്യസാമിറിന് സമീപത്ത് പിടിച്ചുപറി ശ്രമം പ്രതിരോധിക്കുതിനിടയില്‍ മോഷ്ടാക്കളുടെ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ്് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ജിദ്ദയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ജലാല്‍ പറഞ്ഞു.
ജലാലിനൊപ്പമാണ് യൂനുസ് ജിദ്ദയില്‍ താമസിക്കുന്നത്. ആറ് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന യൂനുസ് രണ്ട് വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. പിതാവ്: മുഹമ്മദ്. മാതാവ്: ഫാതിമ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ജലാല്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























