റഷ്യയുടെ 'സ്പുട്നിക്-അഞ്ച്' വാക്സിന്‍ ഫലപ്രദമെന്ന് പഠനഫലം

റഷ്യയുടെ 'സ്പുട്നിക്-അഞ്ച് ' കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാവരിലും വാക്സിന്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കിയെന്ന് പഠനഫലം.
76 പേരില്‍ ജൂണിലും ജൂലൈയിലുമായി നടത്തിയ പരീക്ഷണങ്ങളില്‍ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലായിരുന്നുവെന്നും ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്് വ്യക്തമാക്കുന്നു.
വാക്സിനുകളുടെ ദീര്‍ഘകാല സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്താന്‍ കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. വാക്സിന്റെ ആഭ്യന്തര ഉപയോഗത്തിന് റഷ്യ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ മകളടക്കം വാക്സിന്‍ സ്വീകരിച്ചത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.
റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന്് ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയാണ് 'സ്പുട്നിക്-അഞ്ച്' വാക്സിന്‍ വികസിപ്പിച്ചത്.
എന്നാല്‍, ചില പാശ്ചാത്യ വിദഗ്ധര്‍ വാക്സിന്റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വാക്സിന്‍ സംബന്ധിച്ച് പഠനഫലം ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha



























