നേപ്പാളിനുവേണ്ടി ഫേസ്ബുക്ക് സമാഹരിച്ചത് ഒരു കോടി ഡോളര്‍

രാജ്യത്തെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍നിന്ന് കരകയറാന്‍ നേപ്പാളിന് സഹായവുമായി ഫേസ്ബുക്ക്. വെറും രണ്ടുദിവസത്തിനുള്ളില്‍ ഒരുകോടി ഡോളറിലേറെയാണ് ഉപയോക്താക്കള്‍ ഫേസ്ബുക്കിലെ വിവിധ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. ഏകദേശം അമ്പതുലക്ഷത്തോളം ഉപയോക്താക്കളാണ് സഹായധനം നല്‍കിയതെന്ന് ഫേസ്ബുക്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതുകൂടാതെ 20 ലക്ഷം ഡോളര്‍കൂടി നേപ്പാളിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നല്‍കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഭൂകമ്പം ഉണ്ടായശേഷം ഏകദേശം എഴുപത് ലക്ഷത്തോളം നേപ്പാള്‍ സ്വദേശികള്‍ ഫേസ്ബുക്ക് വഴി വിദേശത്തും സ്വദേശത്തുമുള്ള തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ പത്തരക്കോടി ആളുകളുമായി ബന്ധപ്പെട്ടു. ഫേസ്ബുക്കിലെ സേഫ്റ്റി ചെക്കിലാണ് 70 ലക്ഷത്തോളം നേപ്പാളികള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് രേഖപ്പെടുത്തിയത്. ഫേസ്ബുക്കിന്റെ വെബ്ചാറ്റ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ്, നേപ്പാളിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























